കോഴിക്കോട്: കോട്ടൂളിയിൽ കാന്തപുരത്തിന്‍റെ നേതൃത്വത്തിലുള്ള മർക്കസ് സ്കൂൾ നികത്തിയ തണ്ണീർത്തടം പൂർവ്വസ്ഥിതിയിൽ ആക്കണമെന്ന് ജില്ലാ കളക്ടറുടെ ഉത്തരവ്. ഏഴ് ദിവസത്തിനകം തണ്ണീർത്തടം പഴയ സ്ഥിതിയിലാക്കിയില്ലെങ്കിൽ ക്രിമിനൽ നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു. ജനം ടി വി വാർത്തയ്‌ക്ക് പിന്നാലെയാണ് നടപടി.
ഇത് സംബന്ധിച്ച് സ്‌കൂള്‍ മാനേജ്‌മെന്റിനും മണ്ണുമാന്തി യന്ത്രത്തിന്റെ ഉടമയ്‌ക്കും നോട്ടീസ് അയക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. മർക്കസ് അധികൃതരെയും മണ്ണുമാന്തി യന്ത്രത്തിന്റെ ഉടമയെയും ചൊവ്വാഴ്ച കളക്ടറേറ്റിലേക്ക് ഹിയറിംഗിനായി വിളിപ്പിച്ചിരുന്നു. എന്നാല്‍ മർക്കസ് അധികൃതർ ഹാജരായില്ല. പ്രദേശം സന്ദര്‍ശിച്ച ശേഷം മറ്റെവിടെയെങ്കിലും കയ്യേറ്റം കണ്ടെത്തിയാല്‍ നടപടിയെടുക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി
മർക്കസ് സ്കൂളിന് സമീപം സ്ഥിതി ചെയ്യുന്ന 25 സെന്റ് തണ്ണീർത്തടമാണ് മണ്ണിട്ട് നികത്തിയത്.. വിഷയത്തിൽ പ്രദേശവാസികളിൽ നിന്നും കടുത്ത എതിർപ്പ് നേരിട്ടിരുന്നു. കൂടാതെ ബിജെപി പ്രത്യക്ഷ സമരത്തിലേക്കും കടന്നിരുന്നു.















