ധാക്ക: ബംഗ്ലാദേശ്-മ്യാൻമർ അതിർത്തിയിലെ സംഘർഷം അതിന്റെ പാരമ്യത്തിലെത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മ്യാൻമറിലെ വിമത ഗ്രൂപ്പായ അരാക്കൻ ആർമി (എഎ) ബംഗ്ലാദേശിലെ ടെക്‌നാഫ് മേഖലയുടെ ചില ഭാഗങ്ങൾ പിടിച്ചെടുത്തു . റോഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പുകൾക്കും ബംഗ്ലാദേശിലെ പ്രതിസന്ധിയുടെ മൂലകാരണങ്ങളിൽ ഒന്നായ കുപ്രശസ്തമായ സെൻ്റ് മാർട്ടിൻ ദ്വീപിനും സാമീപമുള്ള പ്രദേശം തന്ത്രപരമായി വളരെ പ്രാധാന്യമുള്ളതാണ്.
അതിർത്തിയിൽ അരാകാൻ സൈന്യവും ബംഗ്ലാദേശ് സേനയും തമ്മിൽ ഒന്നിലധികം വെടിവയ്പ്പുകൾ നടന്നിട്ടുണ്ട് എന്ന് പല മാദ്ധ്യമങ്ങളും റിപോർട്ട് ചെയ്തിട്ടുണ്ട്. ബംഗ്ലാദേശ് പ്രദേശത്തിന്റെ ചില ഭാഗങ്ങൾ അരാക്കൻ സൈന്യം പിടിച്ചെടുത്തതായി പ്രാദേശിക വൃത്തങ്ങൾ പറയുന്നു . എന്നാൽ ബംഗ്ലദേശ് സർക്കാർ ഇതു സംബന്ധിച്ച് സ്ഥിരീകരണമോ നിഷേധമോ ആയ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. ഈ മേഖലയിൽ ചില ദിവസങ്ങളിൽ കനത്ത വെടിവെയ്പ്പ് നടന്നതായി ബംഗ്ലാദേശിൽ നിന്നുള്ള ദി ഡെയ്‌ലി സ്റ്റാർ പത്രം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മ്യാൻമറിലെ റാഖൈൻ പ്രവിശ്യയുടെ വലിയൊരു ഭാഗത്തിന്റെ നിയന്ത്രണം അരാക്കൻ സൈന്യം ഏറ്റെടുത്ത ശേഷം ബംഗ്ലാദേശിന്റെ അതിർത്തി പ്രദേശങ്ങൾ ലക്ഷ്യമിട്ടുള്ള സൈനിക നീക്കമാണ് അവർ നടത്തുന്നത്. Maungdaw പോലുള്ള പ്രദേശങ്ങളിലെ അവരുടെ വിജയത്തെത്തുടർന്ന്, അവരുടെ രീതികൾ അങ്ങേയറ്റം അക്രമാസക്തമായി മാറിയിട്ടുണ്ട് .
വിവാദമായ സെന്റ് മാർട്ടിൻ ദ്വീപിൽ അരാക്കൻ സൈന്യത്തിന് കണ്ണുണ്ട്. ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് രാജ്യം വിടാൻ നിർബന്ധിതയായത് മുതൽ അഭൂതപൂർവമായ പ്രതിസന്ധിക്കാണ് ബംഗ്ലാദേശ് സാക്ഷ്യം വഹിക്കുന്നത്.