തിരുവനതപുരം :പോപ്പുലർ ഫ്രണ്ട് മുസ്ലിം തീവ്രവാദികൾ കൊലപ്പെടുത്തിയ അഡ്വക്കേറ്റ് രഞ്ജിത്ത് ശ്രീനിവാസന്റെ മൂന്നാമത് ബലിദാനദിനം ഇന്ന്. ബിജെപിയുടെ ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വക്കേറ്റ് രഞ്ജിത്ത് ശ്രീനിവാസനെ 2021 ഡിസംബർ 19 രാവിലെ ആണ് ആലപ്പുഴയിലെ വീട്ടിൽ കയറി മുസ്ലിം തീവ്രവാദികൾ കൊലപ്പെടുത്തിയത്.
ഇസ്ലാമിക ഫാസിസത്തിനെതിരെയുള്ള പോരാട്ടത്തിൽ കേരളത്തിലെ ജ്വലിക്കുന്ന അധ്യായമാണ് രഞ്ജിത് ശ്രീനിവാസന്റെ ജീവിതവും ബലിദാനവും. മുസ്ലിം തീവ്രവാദികൾ അദ്ദേഹത്തെ വെട്ടിക്കൊലപ്പെടുത്തിയത് അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിൽ വച്ചാണ്. ആലപ്പുഴയുടെ തീരദേശ മേഖലയിൽ അങ്ങോളമിങ്ങോളം അദ്ദേഹത്തിനുണ്ടായിരുന്ന സ്വാധീനമാണ് മുസ്ലിം തീവ്രവാദികളെ ചൊടിപ്പിച്ചതും കൊല ചെയ്യാൻ കാരണമായതും.
കടലിനോട് മല്ലടിച്ച് അന്നം തേടിയിരുന്ന തീരദേശത്തെ പാവപ്പെട്ട ഹൈന്ദവരുടെ ഇടയിലാണ് അദ്ദേഹം പ്രവർത്തിച്ചിരുന്നത്. ആലപ്പുഴയുടെ കടൽത്തീരം കേന്ദ്രീകരിച്ച് മുസ്ലിം തീവ്രവാദികൾ നടത്തിയിരുന്ന ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് അദ്ദേഹത്തിന്റെ പ്രവർത്തനം തടസ്സമായിരുന്നു. കേരളത്തിലെ കടൽത്തീരങ്ങളെ ഇസ്ലാമികവൽക്കരിക്കുവാനുള്ള ആഗോള ഇസ്ലാമിക ഫാസിസ്റ്റ് ശക്തികളുടെ ലക്ഷ്യങ്ങൾക്ക് രഞ്ജിത്ത് ശ്രീനിവാസൻ തടസ്സമായതോടെ അദ്ദേഹത്തെ ഇല്ലായ്മ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
കടൽ കടന്നുവരുന്ന ഇസ്ലാമിക ഭീകരതയെ തടഞ്ഞു നിർത്തി തീരദേശത്തെ സംരക്ഷിച്ചിരുന്ന ഒരു സ്വാഭാവികസേനയായിരുന്നു ഹൈന്ദവരായ മത്സ്യത്തൊഴിലാളികൾ. അവരെ സംഘടനാ ബോധവും ദേശീയ ബോധവും ഉള്ളവരാക്കി ഒരുക്കി എടുക്കുന്നതിൽ രഞ്ജിത്ത് ശ്രീനിവാസൻ വളരെ വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്.
കാലാകാലങ്ങളിൽ കേരളത്തിലെ കടൽത്തീരങ്ങളിൽ പ്രതിരോധ സജ്ജരായി നിന്നിരുന്ന നിരവധി യുവാക്കളെ മുസ്ലിം തീവ്രവാദികൾ കൊലപ്പെടുത്തിയിട്ടുണ്ട്. ആലപ്പുഴയിലെ നന്ദുവും ചാവക്കാട് കടപ്പുറത്തെ ബിജുവും മാറാട്ട് ചൊരിമണലിൽ ബലിദാനം ചെയ്യപ്പെട്ടവരും ഈ പട്ടികയിലെ അണയാത്ത നക്ഷത്രങ്ങളാണ്.
2021 ഡിസംബർ 19ന് രഞ്ജിത്ത് ശ്രീനിവാസന് ആലപ്പുഴ വെള്ളകിണറിലുള്ള വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയത് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ 15 മുസ്ലിം തീവ്രവാദികൾ ആയിരുന്നു. ഡിസംബർ 18ന് രാത്രി ആലപ്പുഴ റെയിൽവേ സ്റ്റേഷൻ റോഡിൽ പ്രതികൾ ഒത്തുകൂടി. അർദ്ധരാത്രി രഞ്ജിത് ശ്രീനിവാസന്റെ വീട്ടിലെത്തിയ സംഘം കൊലയ്‌ക്ക് അനുകൂലമായ സാഹചര്യമല്ലെന്ന് കണ്ട് മടങ്ങി. പിറ്റേന്ന് രാവിലെ വീട്ടിലെത്തി ആക്രമിച്ചു കൊല്ലുകയായിരുന്നു.
ആലപ്പുഴ കോടതിയിലെ പ്രമുഖ വക്കീലായിരുന്ന രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകികളുടെ വക്കാലത്ത് ഏറ്റെടുക്കാൻ അവിടുത്തെ അഭിഭാഷകർ ആരും തയ്യാറായിരുന്നില്ല. തുടർന്ന് കേസ് ആലപ്പുഴ ജില്ലയ്‌ക്ക് പുറത്തേക്കു മാറ്റണമെന്ന് മുസ്ലിം തീവ്രവാദികൾ ആവശ്യപ്പെട്ടു. എന്നാൽ കൊലക്കേസ് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതിയിലേക്ക് മാറ്റാനായിരുന്നു ഹൈക്കോടതി ഉത്തരവ്. സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അനുകൂലമായ വിധി ഉണ്ടായില്ല. അന്ന് വിധി പറഞ്ഞ ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി വിജി ശ്രീദേവി, കൊലപാതകത്തിൽ പ്രതികളായ 15 മുസ്ലിം തീവ്രവാദികൾക്കും വധശിക്ഷ വിധിച്ചു.
അറവുമാടിനെ കൊലപ്പെടുത്താൻ ഉപയോഗിക്കുന്ന ചുറ്റിക കൊണ്ട് അടിച്ചും വാളുകളും മഴുവും കൊണ്ട് വെട്ടിയും ആണ് രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയത് എന്നാണ് കേസ്.
അക്രമികളുടെ വെട്ടേറ്റ് ചോരയൊലിപ്പിച്ച് നിൽക്കുന്ന മകനെയാണ് ക്ഷേത്രദർശനം കഴിഞ്ഞ് വീട്ടിലെത്തിയ രഞ്ജിത്തിന്റെ അമ്മ കണ്ടത്.നിലവിളിച്ചുകൊണ്ട് തടയാൻ ശ്രമിച്ച അമ്മയെ പ്രതികൾ തളളിയിട്ട് കഴുത്തിൽ കത്തിവച്ചു.മകൻ വെട്ടേറ്റ് വീഴുന്നതും ചോരയൊലിച്ച് പിടഞ്ഞുമരിക്കുന്നതും കണ്ടു നിൽക്കേണ്ടിവന്നു.രഞ്ജിത്തിന്റെ ഭാര്യയും ഇളയ മകളും ഇതേ അവസ്ഥയിലായിരുന്നു.കളെയും പ്രതികൾ വെട്ടാൻ ശ്രമിച്ചിരുന്നു
നൈസാം, അജ്മൽ, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുൾ കലാം, സഫറുദ്ദീൻ, മുൻഷാദ്, ജസീബ് രാജ, നവാസ്, ഷമീർ, നസീർ, സക്കീർ ഹുസൈൻ, ഷാജി പൂവത്തിങ്കൽ, ഷെർണാസ് അഷ്‌റഫ് എന്നിവരാണ് കേസിലെ ഒന്നു മുതൽ 15 വരെയുള്ള പ്രതികൾ. ഒന്നു മുതൽ 12 വരെയുള്ള പ്രതികൾ കൃത്യത്തിൽ നേരിട്ടു പങ്കെടുത്തവരാണെന്നാണ് കണ്ടെത്തൽ. ഒന്നു മുതൽ എട്ടുവരെയുള്ള പ്രതികൾക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു.13 മുതൽ 15 വരെയുള്ള പ്രതികൾ കൊലയാളികൾക്ക് സഹായം നൽകിയവരാണ്. ഇവരുൾപ്പെടെയുള്ള ബാക്കി പ്രതികൾ ക്രിമിനൽ ഗൂഢാലോചന നടത്തിയവരായിരുന്നു.















