ന്യൂഡൽഹി: മ്യാൻമർ-ബംഗ്ലാദേശ് അതിർത്തിക്കടുത്തുള്ള ബംഗ്ളാദേശ് പ്രദേശങ്ങളിൽ ബുദ്ധമതക്കാർക്കും ഹിന്ദുക്കൾക്കുമെതിരെ ജിഹാദി ഗ്രൂപ്പുകൾ അതിക്രമം നടത്തുന്നുവെന്ന് അരാക്കൻ സൈന്യം പറയുന്നു . മ്യാൻമറിലെ റാഖൈൻ പ്രവിശ്യയിൽ നിർണ്ണായക സ്വാധീനവും പലയിടത്തും ഭരണവുമുള്ളവരാണ് അരാക്കൻ സൈന്യം. ഇവർ കഴിഞ്ഞ ദിവസം ബംഗ്ലാദേശ് അതിർത്തിയിൽ കടന്നു കയറി ഒരു പ്രദേശം പിടിച്ചെടുത്തിരുന്നു. ബംഗ്ലാദേശിലെ ടെക്‌നാഫ് മേഖലയുടെ ചില ഭാഗങ്ങളാണ് ഇങ്ങിനെ പിടിച്ചെടുത്തത് . റോഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പുകൾക്കും ബംഗ്ലാദേശിലെ പ്രതിസന്ധിയുടെ മൂലകാരണങ്ങളിൽ ഒന്നായ കുപ്രശസ്തമായ സെൻ്റ് മാർട്ടിൻ ദ്വീപിനും സാമീപമുള്ള പ്രദേശം തന്ത്രപരമായി വളരെ പ്രാധാന്യമുള്ളതാണ്.
ഇതും വായിക്കുക
ഇതിന്റെ പിന്നാലെയാണ് ബംഗ്ലാദേശ് അതിർത്തിയിൽ ജിഹാദി ഗ്രൂപ്പുകൾ ക്രൂരതകൾ നടത്തുന്നതായി അവർ സ്ഥിരീകരിച്ചത്.മ്യാൻമറിലെ സൈനിക ജുണ്ടയും ഈ ജിഹാദി ഗ്രൂപ്പുകളിൽ ചിലരും തമ്മിൽ അവിഹിത ബന്ധമുണ്ടെന്നും അത് അവകാശപ്പെടുന്നു.
ബംഗ്ലാദേശിലെ റോഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പുകളിൽ ഏകദേശം 11 തീവ്രവാദ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ട്, അതിൽ റോഹിങ്ക്യ സോളിഡാരിറ്റി ഓർഗനൈസേഷൻ (ആർഎസ്ഒ), അരാകൻ റോഹിങ്ക്യ സാൽവേഷൻ ആർമി (എആർഎസ്ഇ), അരാകൻ റോഹിങ്ക്യ ആർമി (എആർഎ) എന്നിവയുണ്ട്. അവരുടെ അതിക്രമങ്ങൾ കാരണം നൂറുകണക്കിന് ആളുകൾ മരിച്ചു: കൊലപാതകങ്ങൾ, ബലത്സംഗങ്ങൾ, തട്ടിക്കൊണ്ടുപോകലുകൾ, മറ്റ് തരത്തിലുള്ള പീഡനങ്ങൾ ഇവബുദ്ധമതക്കാർക്കും ഹിന്ദുക്കൾക്കുമെതിരെ നടക്കുന്നു ,” അരാക്കൻ സൈന്യം സ്ഥിരീകരിക്കുന്നു
അൽഖ്വയ്ദയുമായും ജമാഅത്തെ ഇസ്ലാമിയുമായും റോഹിങ്ക്യ സോളിഡാരിറ്റി ഓർഗനൈസേഷൻ- ആർഎസ്ഒയ്‌ക്ക് പങ്കാളിത്തമുണ്ടെന്ന് അറയ്‌ക്കാൻ സൈന്യം പറഞ്ഞു. ഗ്ലോബൽ അരാക്കൻ നെറ്റ്‌വർക്കിന്റെ (GAN) ഒരു റിപ്പോർട്ട് അനുസരിച്ച്, ഇസ്ലാമിസ്റ്റുകൾ മൗംഗ്‌ഡോയിലെ മുസ്‌ലിം ജനസംഖ്യയെ മനുഷ്യകവചമായി ഉപയോഗിക്കുകയും ബുദ്ധരും ഹിന്ദുക്കളും ഉൾപ്പെടുന്ന അമുസ്‌ലിം ജനസംഖ്യയുമായി പോരാടാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്തു.
റാഡിക്കൽ തീവ്രവാദ ഗ്രൂപ്പുകൾ ബംഗ്ലാദേശിലെ റോഹിങ്ക്യൻ ക്യാമ്പുകളിൽ നിന്ന് ആറ് വയസ്സ് വരെ പ്രായമുള്ള അനാഥരായ യുവാക്കളെ റിക്രൂട്ട് ചെയ്തു. എന്നിട്ട് കൗമാരക്കാരാകുമ്പോൾ പോരാടാൻ അവരെ പരിശീലിപ്പിക്കുന്നു.
തങ്ങളുടെ അഭയാർത്ഥി ക്യാമ്പുകളിൽ കൂണുപോലെ മുളച്ചുപൊന്തുന്ന ഈ ഗ്രൂപ്പുകളെ ബംഗ്ലാദേശ് സഹായിക്കുന്നു എന്ന് അരാക്കൻ സൈന്യം ആരോപിക്കുന്നു.