ന്യൂഡൽഹി: ബന്ദിപ്പൂരിൽ രാത്രി യാത്രാവിലക്കിന് ശാശ്വത പരിഹാരവുമായി കേന്ദ്രസർക്കാർ. ബന്ദിപ്പൂർ വനമേഖലയിലൂടെ ആറുവരി തുരങ്കപാത നിർമിക്കാനാണ് കേന്ദ്രസർക്കാരിന്റെ പദ്ധതി. വന്യജീവികളുടെ സ്വൈര്യ വിഹാരത്തിന് തടസ്സമാകാത്ത വിധത്തിലാണ് പാതയുടെ നിർമ്മാണം. വിശദ പദ്ധതി രേഖ (ഡിപിആർ) തയ്യാറാക്കാൻ നിർദ്ദേശം നൽകിയതായി കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു.
ദേശീയപാത- 776 ലെ ഏറ്റവും കൂടുതൽ വന്യജീവികളുള്ള മേഖലയാണ് ബന്ദിപ്പൂരിൽ 25 കിലോമീറ്റർ. പ്രദേശത്തെ വന്യജീവികളുടെ വിഹാരത്തിന് തടസ്സമാകാത്ത വിധത്തിലാണ് മുത്തങ്ങ-ഗുണ്ടൽപ്പേട്ട് പാതയിൽ തുരങ്കപാത നിർമിക്കുക. പാത യാഥാർത്ഥ്യമാകുന്നതോടെ വയനാട് വഴി മൈസൂരുവിലേക്കും ബാംഗ്ലൂരിലേക്ക് ഉള്ള യാത്ര സുഖമമാകും. ബന്ദിപ്പൂർ കേസ് ഇനി സുപ്രീംകോടതി പരിഗണിക്കുമ്പോൾ തുരങ്കപാത നിർദേശം കേന്ദ്രസർക്കാർ അറിയിക്കുമെന്നാണ് സൂചന.
മലബാര്‍ മേഖലയിലേൽ നിന്നും ബെംഗളൂരുവിലേക്കുള്ള എളുപ്പവഴിയാണ് ദേശീയപാത- 766. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്ക് വേഗത്തിലെത്താനാകുന്ന പാതയാണിത്. 2009-ലാണ് ബന്ദിപ്പൂര്‍ വനപാതയില്‍ രാത്രിയാത്രയ്‌ക്ക് നിരോധനം നിലവിൽ വന്നത്. രാത്രിയില്‍ കടന്നുപോകുന്ന വാഹനങ്ങള്‍ വന്യമൃഗങ്ങളുടെ സൈര്യ വിഹാരത്തിന് തടസ്സം സൃഷ്ടിക്കുന്നെന്നു ചൂണ്ടിക്കാട്ടിയാണ് കര്‍ണാടകയിലെ ചാമരാജനഗര്‍ ഡെപ്യൂട്ടി കമ്മിഷണര്‍ രാത്രി ഒമ്പതുമുതല്‍ രാവിലെ ആറുവരെ ഗതാഗതം നിരോധിച്ചത്. 2010 മാര്‍ച്ചില്‍ കര്‍ണാടക ഹൈക്കോടതി നിരോധനം ശരിവെച്ച് ഉത്തരവിടുകയായിരുന്നു















