ചെന്നൈ: തമിഴ് നടൻ കോതണ്ഡരാമൻ അന്തരിച്ചു . കഴിഞ്ഞ 25 വർഷമായി തമിഴ് സിനിമയിൽ സ്റ്റണ്ട് മാസ്റ്ററായും നടനായും പ്രവർത്തിച്ചു വരികയാണ് ഇദ്ദേഹം.
ആരോഗ്യനില മോശമായതിനെ തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നു കോതണ്ഡരാമൻ. ചെന്നൈയിലെ പേരാമ്പൂരിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം.
നടൻ സന്താനത്തിനൊപ്പം “കലകളപ്പ്” എന്ന ചിത്രത്തിലൂടെയാണ് കോതണ്ഡരാമൻ കോമഡി വേഷത്തിൽ ജനപ്രിയനായി. സുന്ദർ സി ആയിരുന്നു ഈ ചിത്ര സംവിധാനം ചെയ്തത്. മുൻനിര താരങ്ങളുടെ സിനിമകളിൽ സ്റ്റണ്ട് മാസ്റ്ററായും കോതണ്ഡരാമൻ പ്രവർത്തിച്ചിട്ടുണ്ട്., ഭഗവതി, തിരുപ്പതി, കളി, സിങ്കം, വേതാളം എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ സംസ്കാരം ഇന്ന് നടക്കുമെന്നാണ് റിപ്പോർട്ട്.സ്റ്റണ്ട് കലാകാരന്മാരുടെ യൂണിയനും താരങ്ങളും അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.















