ദുൽഖർ സൽമാനൊപ്പമുള്ള ചിത്രം പങ്കിട്ട് സോഷ്യൽ മീഡിയ താരവും നടി ബിന്ദു പണിക്കരുടെ മകളുമായ കല്യാണി. ഡാൻസ് വീഡിയോകളിലൂടെയും ഡബ്സ്മാഷിലൂടെയും തിളങ്ങിയ കല്യാണി ഉടനെ വെള്ളിത്തിരയിലും അരങ്ങേറും. മോഹൻലാൽ- ജോഷി ചിത്രം റമ്പാനിലൂടെയാകും താരപുത്രിയുടെ അരങ്ങേറ്റം. മോഹൻലാൽ അവതരപ്പിക്കുന്ന കഥാപാത്രത്തിന്റെ മകളായിരിക്കുമെന്നാണ് റിപ്പോർട്ട്. ചെമ്പൻ വിനോദ് ജോസ് തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ കൂടുതൽ അപ്ഡേറ്റുകളൊന്നും പ്രഖ്യാപനത്തിന് ശേഷം ഉണ്ടായിട്ടില്ല.
അതൊരു സ്വപ്നമായിരുന്നില്ല എന്ന കാപ്ഷനോടെയാണ് ദുൽഖറിനൊപ്പമുള്ള ചിത്രം കല്യാണി ബിന്ദു പണിക്കർ പങ്കിട്ടത്. ജോഡി കാെള്ളമെന്നും ഇവരെ വച്ച് പുത്തൻ ചിത്രം വന്നാൽ പൊളിക്കുമെന്നുമാണ് കമൻ്റുകൾ. ഇരുവരും ഒന്നിച്ചുള്ള ഉടനെ തന്നെ സംഭവിക്കുമെന്ന് പ്രവചിക്കുന്നവരും ചുരുക്കമല്ല. വിദേശത്ത് ഉപരിപഠനം പൂർത്തിയാക്കിയ ശേഷമാണ് നർത്തകി കൂടിയായ കല്യാണി സിനിമയിലേക്ക് എത്തുന്നത്.
View this post on Instagram
“>















