ഇപി ജയരാജന്റെ ആത്മകഥാ വിവാദത്തിൽ ഡിസി ബുക്സ് ഉടമ രവി ഡി.സി സിപിഎം സംസ്ഥാന സെക്രട്ടറിയെ കണ്ടു. എകെജി സെൻ്ററിലെത്തിയാണ് രവി ഡിസി എം.വി ഗോവിന്ദനെ കണ്ടത്. ലിറ്ററേച്ചർ ഫെസ്റ്റിവലിന് ക്ഷണിക്കാനാണ് എത്തിയതെന്നാണ് വിശദീകരണം.
കട്ടൻ ചായയും പരിപ്പുവടയും എന്ന പേരിട്ട പുസ്കത്തിലായിരുന്നു സിപിഎമ്മിനെ രൂക്ഷമായി വിമർശിക്കുന്ന പരാമർശങ്ങളുണ്ടായിരുന്നത്. സിപിഎമ്മിനും രണ്ടാം പിണറായി സർക്കാരിനുമെതിരെ രൂക്ഷവിമർശനം ഉൾക്കൊള്ളുന്ന ഉള്ളടക്കം പുസ്തകത്തിൻ്റേതെന്ന പേരിലാണ് പുറത്തുവന്നത്. എന്നാൽ ഇ.പി ഇത് നിഷേധിച്ചിരുന്നു.
പിന്നീട് ഡിസിക്കെതിരെ ഇപി ജയരാജൻ ഡിജിപിയ്‌ക്ക് പരാതി നൽകുകയും ചെയ്തിരുന്നു. സംഭവത്തിൽ കേസ് പുരോഗമിക്കുന്നതിനിടെയാണ് അപ്രതീക്ഷിത കൂടിക്കാഴ്ച. രവി ഡിസിയുടെ മൊഴി നേരത്തെ പാെലീസ് രേഖപ്പെടുത്തിയിരുന്നു. അതേസമയം ഇപി ജയരാജനുമായി കരാറുണ്ടായിരുന്നോ എന്ന കാര്യം വ്യക്തമാക്കാൻ ഡി.സി തയാറായില്ല. ഒഴുക്ക മറുപടിയുമാണ് ഈ വിഷയത്തിൽ നൽകിയതും.