നിരവധി സിനിമാ-സീരിയൽ പ്രേമികളുടെ ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമാണ് ആമസോൺ പ്രൈം വീഡിയോ ( Amazon Prime Video). ഇതിൽ മെമ്പർഷിപ്പ് എടുക്കുന്നതിനായി വിവിധ പാക്കേജുകൾ ലഭ്യമാണ്. പ്രതിമാസ പാക്കേജിന് 299 രൂപയും മൂന്ന് മാസത്തേക്ക് 599 രൂപയും വാർഷിക പാക്കേജിന് 1,499 രൂപയുമാണ്. എന്നാൽ പ്രൈം വീഡിയോ ലഭിക്കാൻ പ്രത്യേക പാക്കേജ് എടുക്കാതെ സൗജന്യമായി ആസ്വദിക്കാൻ ചില മാർഗങ്ങളുണ്ട്. അതെന്താണെന്ന് നോക്കാം..
എയർടെൽ പ്രീപെയ്ഡ് പ്ലാൻ
699 രൂപയ്‌ക്ക് എയർടെൽ ഉപയോക്താക്കൾ റീച്ചാർജ് ചെയ്യുമ്പോൾ പ്രതിദിനം 3GB ഡാറ്റയും 100 എസ്എംഎസും അൺലിമിറ്റഡ് വോയ്സ് കോളും 56 ദിവസത്തേക്ക് ആമസോൺ പ്രൈം മെമ്പർഷിപ്പും Wynk Music സബ്സ്ക്രിപ്ഷനും ലഭിക്കും.
999 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ചെയ്താൽ പ്രതിദിനം 2.5GB ഡാറ്റയും 100 എസ്എംഎസും അൺലിമിറ്റഡ് വോയ്സ് കോളും 84 ദിവസത്തേക്ക് ആമസോൺ പ്രൈം മെമ്പർഷിപ്പും Wynk Music സബ്സ്ക്രിപ്ഷനും ലഭിക്കും.
ജിയോ പ്രീപെയ്ഡ് പ്ലാൻ
1,198 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ പ്രതിദിനം 2GB ഡാറ്റ, 100 SMS, 84 ദിവസത്തേക്ക് ആമസോൺ പ്രൈം മെമ്പർഷിപ്പ്, Disney+ Hotstar, Discovery+, JioCinema, SonyLiv, Zee5 എന്നീ ഒടിടി ആപ്പുകളിൽ സബ്സ്ക്രിപ്ഷൻ എന്നി ലഭിക്കും.
4,498 രൂപയുടെ പ്ലാനെടുത്താൽ 2GB പ്രതിദിന ഡാറ്റ, 100 SMS, ഒരു വർഷത്തേക്ക് ആമസോൺ പ്രൈം മെമ്പർഷിപ്പ്, മറ്റ് ഒടിടി പ്ലാറ്റ്ഫോമുകളായ Disney+ Hotstar, Discovery+, JioCinema, SonyLiv, Zee5 എന്നിവയിൽ സബ്സ്ക്രിപ്ഷൻ തുടങ്ങിയവ ലഭിക്കും.