വിജയ് ഹസാരെ ട്രോഫിയിൽ നിന്ന് ഒഴിവാക്കിയതിന് സോഷ്യൽ മീഡിയ പോസ്റ്റ് പങ്കുവച്ച പൃഥ്വി ഷായ്‌ക്കെതിരെ രൂക്ഷ വിമർശനവും ഗുരുതര വെളിപ്പെടുത്തലുമാണ് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ നടത്തിയത്. ഷാ തന്നെയാണ് അദ്ദേഹത്തിന്റെ ശത്രുവെന്ന് അസോസിയേഷൻ തുറന്നടിച്ചു. അച്ചടവും ധാർമികതയും തൊട്ടുതീണ്ടാത്ത താരത്തിന് ഫിറ്റ്നസ് തീരെയില്ലെന്നും അവർ തുറന്നടിച്ചു.മുഷ്താഖ് അലി ട്രോഫിയിൽ ഫീൾഡിൽ താരത്തെ ഒളിപ്പിക്കേണ്ടി വന്നുവെന്നും.
ഷാ ഗ്രൗണ്ടിലുണ്ടായിരുന്നുവെങ്കിലും പത്തു പേരുമായാണ് കളിച്ചതെന്നും എം.സി.എ വ്യക്തമാക്കി. അയാൾക്ക് അടുത്തുവരുന്ന ഒരു പന്തുപോലും പിടിക്കാനാവുന്നില്ലെന്നും ആഞ്ഞടിച്ചിരുന്നു. പരിശീലനം ഒഴിവാക്കുന്ന ഷാ പുലരുവോളം പാർട്ടികളിൽ പങ്കെടുത്ത ശേഷം രാവിലെയാണ് ടീം ഹോട്ടലിൽ എത്തുന്നതെന്നും വിമർശനമുണ്ട്.
ബാറ്റിംഗിലും പന്ത് കണക്ട് ചെയ്യാൻ ഷാ പാടുപെടുന്നു. ടീമിൽ ഓരോരുത്തർക്കും പ്രത്യേക നിയമമില്ല. ഇതൊന്നും സമ്മതിച്ചുകൊടുക്കാവുന്ന സമീപനവുമല്ല മുതിർന്ന താരങ്ങളായ ശ്രേയസും രഹാനയും താരത്തിന്റെ പെരുമാറ്റത്തിൽ മാനേജ്മെന്റിനോട് പരാതിപ്പെട്ടിരുന്നതായും പിടിഐയോട് എം.സി.എ വക്താക്കൾ പറഞ്ഞു.