താൻ സംവിധാനം ചെയ്ത ഇന്ത്യൻ 2വിന് ഇത്രയും വിമർശനവും തെറിയും നെഗറ്റീവ് കമൻ്റുകളും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഷങ്കർ. വികടന് നൽകിയ അഭിമുഖത്തിലാണ് കരിയറിൽ നേരിട്ട ഏറ്റവും വലിയ പരാജയത്തെക്കുറിച്ച് ഷങ്കർ മനസു തുറന്നത്. എന്നാൽ ഏറ്റ തിരിച്ചടിയിൽ നിന്ന് താൻ പുറത്തുവന്നതായും അദ്ദേഹം പറഞ്ഞു. “ഇന്ത്യൻ 3 തിയേറ്ററിൽ റിലീസ് ചെയ്യും.
ഞാനൊരു നല്ല സന്ദേശം നൽകാനാണ് ശ്രമിച്ചത്. ആ രീതിയിൽ ഞാൻ പൂർണ സന്തോഷവാനാണ്. ഒരു വീട് ക്ലീനായാൽ രാജ്യവും ക്ലീനാവും. അതൊരു നല്ലതും അനിവാര്യവുമായ ചിന്തയാണ്. അത് പ്രായോഗികമായി നടപ്പിലാക്കാൻ കഴിയുമെന്നത് ഒരു ചോദ്യമാണെങ്കിലും. അത് വളരെ പ്രസക്തമാണെന്നും ഷങ്കർ പറഞ്ഞു.
ഇന്ത്യൻ 2 പൂർത്തിയായതു മുതൽ മൂന്നാം ഭാഗത്തിന്റെ ജോലികൾ ആരംഭിച്ചിരുന്നു. മൂന്നാം ഭാഗം തിയേറ്ററിൽ തന്നെ എത്തും”—- ഷങ്കർ പറഞ്ഞു. ഈ വർഷം ജൂലായിലാണ് ഇന്ത്യൻ 2 തിയേറ്ററിലെത്തിയത്. എന്നാൽ ബോക്സോഫീസിൽ ദുരന്തമായ ചിത്രം ആരാധകരുടെ രൂക്ഷ വിമർശനത്തിനും വിധേയമായിരുന്നു. രാം ചരണിനെ നായകനാക്കി വരാനാരിക്കുന്ന ഗെയിം ചേഞ്ചറാണ് ഷങ്കറിന്റെ അടുത്ത ചിത്രം.