കോഴിക്കോട് : സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. ഇന്നലത്തെ അതേ അവസ്ഥ തുടരുകയാണ്.
മരുന്നുകളോട് ശരീരം പ്രതികരിക്കുന്നുണ്ട് . ഹൃദയസംബന്ധമായ പ്രശ്നങ്ങളും, ആന്തരിക അവയവങ്ങൾക്ക് തകരാറും ഉണ്ട്
പൾസ്,ബി.പി ഉൾപ്പെടെ സാധാരണ ഗതിയിലാണ്.ഇത് ‘ശുഭസൂചന എന്ന് ബന്ധുക്കൾ ‘ പറഞ്ഞു. മെഡിക്കൽ സംഘം ആരോഗ്യനില നിരീക്ഷിച്ച് വരുന്നു.
വിദഗ്ധ ഡോക്ടർമാരുടെ മെഡിക്കൽ സംഘം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.കഫക്കെട്ടും ശ്വാസതടസ്സവും വർധിച്ചതിനെ തുടർന്ന് ഈ മാസം 16 നു പുലർച്ചെയാണ് എംടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്നു മുതൽ ഐസിയുവിലായിരുന്നു. വെള്ളിയാഴ്ച രാവിലെ ഹൃദയാഘാതം ഉണ്ടായതോടെയാണ് ആരോഗ്യനില ഗുരുതരാവസ്ഥയിലെത്തി.
സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖർ ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദർശിച്ചു.















