അയോദ്ധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ വാർഷികാഘോഷങ്ങൾ ജനുവരി 11-ന് ആരംഭിക്കുമെന്ന് രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ്. പൗഷമാസത്തിലെ ശുക്ലപക്ഷ ദ്വാദശിയിലാണ് പ്രണപ്രതിഷ്ഠ നടന്നത്. അന്നേ ദിവസം പ്രതിഷ്ഠാ ദ്വാദശിയെന്ന് അറിയപ്പെടുന്നു. പഞ്ചാംഗ പ്രകാരം ഇത്തവണ ഇത് ജനുവരി 11-നാണ്. കഴിഞ്ഞ വർഷം ജനുവരി 22-നായിരുന്നു പ്രാണ പ്രതിഷ്ഠ നടന്നത്.
ജനുവരി 11 മുതൽ മൂന്ന് ദിവസം പ്രാണപ്രതിഷ്ഠ വാർഷിക പരിപാടികൾ നടക്കും. പ്രതിഷ്ഠാ ദ്വാദശി എന്ന പേരിൽ ഈ ദിവസം എല്ലാവർഷവും കൊണ്ടാടുമെന്ന് ചമ്പത് റായ് വ്യക്തമാക്കി. ക്ഷേത്രാങ്കണത്തിൽ പൂർത്തിയാകുന്ന 18 ക്ഷേത്രങ്ങളുടെ പ്രാണ പ്രതിഷ്ഠാ കർമ അതിന് മുൻപായി പൂർത്തിയാകും.
നൃത്ത മണ്ഡപം, രംഗമണ്ഡപം, സഭാമണ്ഡപം, പ്രാർത്ഥനാ മണ്ഡപം, കീർത്തന മണ്ഡപം എന്നിങ്ങനെ അഞ്ച് മണ്ഡപങ്ങളാണ് രാമക്ഷേത്രാങ്കണത്തിലൊരുങ്ങുന്നത്. 392 തകൂണുകളും 44 വാതിലുകളുമുള്ള രാമക്ഷേത്രത്തിന് കിഴക്കോട്ടും ദർശനമുണ്ട്. ക്ഷേത്ര സമുച്ചയത്തിന്റെ നിർമാണം സെപ്റ്റംബറോടെ പൂർത്തീകരിക്കാനാകുമെന്നാണ് വിലയിരുത്തൽ.