ഒന്ന് തുമ്മുമ്പോഴേക്കും സിട്രിസിൻ വിഴുങ്ങുന്നവരാണോ? ഇടയ്ക്കിടെ Cetirizine കഴിക്കുന്നവർ ഇതറിഞ്ഞോളൂ..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒന്ന് തുമ്മുമ്പോഴേക്കും സിട്രിസിൻ വിഴുങ്ങുന്നവരാണോ? ഇടയ്‌ക്കിടെ Cetirizine കഴിക്കുന്നവർ ഇതറിഞ്ഞോളൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2024, 07:30 pm IST
Facebook
Twitter
WhatsAppTelegram

നമുക്ക് വളരെ സുപരിചിതമായ മരുന്നാണ് സിട്രിസിൻ എന്ന് വിളിക്കുന്ന Cetirizine. അലർജി മരുന്നായ Cetirizine ഡോക്ടറുടെ കുറിപ്പടി കൂടാതെ തന്നെ ഫാർമസികളിൽ നിന്ന് വാങ്ങാൻ കഴിയും. ഒരെണ്ണം കഴിക്കുമ്പോഴേക്കും നല്ലപോലെ ‘വർക്ക്’ ആകുന്ന മരുന്നായാണ് Cetirizineനെ നോക്കികാണുന്നത്. വിലയും തുച്ഛമായതിനാൽ ഇത് വാങ്ങാൻ ആരും മടിക്കാറുമില്ല. തുമ്മലും ജലദോഷവും പിടിപെട്ടെന്ന് തോന്നുമ്പോഴേക്കും മെഡിക്കൽ ഷോപ്പിലേക്ക് ഓടി Cetirizine വാങ്ങി അകത്താക്കുന്നവരാണ് ബഹുഭൂരിപക്ഷം മലയാളികളും. സുരക്ഷിതവും ഫലപ്രദവുമായ മരുന്നായി Cetirizine മരുന്നിനെ നാം പുകഴ്‌ത്താറുമുണ്ട്. എന്നാൽ ഇടയ്‌ക്കിടെ Cetirizine എടുത്ത് ‘വീശുന്നവർ’ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. സുരക്ഷിതമെന്ന് കരുതുന്ന Cetirizine വില്ലനാകാനുള്ള സാധ്യതയേറെയാണ്. Cetirizine കഴിക്കുന്നതുകൊണ്ടുള്ള പ്രത്യാഘാതങ്ങൾ അറിഞ്ഞിരിക്കാം..

എന്തിനാണ് സിട്രിസിൻ, ആർക്കെല്ലാം കഴിക്കാം..

അലർജിയുടെ ലക്ഷണങ്ങളെ പ്രതിരോധിക്കാനുള്ള മരുന്നാണ് Cetirizine. അതായത് തുമ്മൽ, മൂക്കൊലിപ്പ്, തൊണ്ട ചൊറിയൽ ഇതിനെല്ലാം ആശ്വാസം നൽകാൻ Cetirizineന് സാധിക്കും. പ്രായപൂർത്തിയായവർക്കും ആറ് വയസിന് മുകളിലുള്ള കുട്ടികൾക്കും സിട്രിസിൻ കഴിക്കാമെന്നാണ് വിദ​ഗ്ധർ പറയുന്നത്. അതും ദിവസം ഒന്നുമാത്രം (10 മില്ലി​ഗ്രാം). 24 മണിക്കൂറിനിടെ 10 മില്ലി​ഗ്രാമിൽ കൂടുതൽ സിട്രിസിൻ കഴിക്കാൻ പാടുള്ളതുമല്ല. കരൾ, വൃക്ക തകരാറുള്ളവരും 65 വയസിന് മുകളിലുള്ളവരും 6 വയസിന് താഴെയുള്ളവരും ഡോക്ടറുടെ നിർദേശം കൂടാതെ സിട്രിസിൻ കഴിക്കാനും പാടില്ല.

മരുന്നിന്റെ സൈഡ് എഫക്ട്സ്

മയക്കം (drowsiness)
അമിതമായ ക്ഷീണം (excessive tiredness)
വരണ്ട വായ (dry mouth)
വയറുവേദന (stomach pain)
വയറിളക്കം (diarrhea)
ഛർദ്ദി (vomiting)

ഇതിലെന്തെങ്കിലും നിങ്ങൾക്ക് അനുഭവപ്പെടുന്നുണ്ടെങ്കിൽ ഡോക്ടറോട് പറയാൻ മടിക്കരുത്.

മുന്നറിയിപ്പും മുൻകരുതലുകളും

സിട്രിസിൻ ആദ്യമായി കഴിക്കുന്നവർ ജാ​ഗ്രത പാലിക്കണം. മരുന്ന് ഏത് രീതിയിലാണ് നിങ്ങളെ ബാധിക്കുകയെന്ന് അറിയാൻ ആദ്യ ഡോസ് കഴിച്ചതിന് ശേഷം പൂർണമായും വിശ്രമിക്കുക. നല്ലപോലെ ക്ഷീണവും മയക്കവും അനുഭവപ്പെടുന്നുണ്ടെങ്കിൽ പിന്നീടെപ്പോഴെങ്കിലും മരുന്ന് കഴിക്കേണ്ടിവന്നാലും വിശ്രമിക്കുക. ഡ്രൈവിന് പോവുക, ഭാരമേറിയ യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ സിട്രിസിൻ കഴിച്ചതിന് ശേഷം ചെയ്യാതിരിക്കുക.

​ഗർഭാവസ്ഥയിലും മുലയൂട്ടുമ്പോഴും സിട്രിസിൻ കഴിക്കാൻ തുനിയുന്നുണ്ടെങ്കിൽ ഡോക്ടറുടെ നിർദേശം നിർബന്ധമായും തേടേണ്ടതാണ്. ​കുട്ടികൾക്കായി ശ്രമിക്കുന്നവരും ഈ മരുന്ന് കഴിക്കുന്നതിന് മുൻപ് ഡോക്ടറോട് ചോ​ദിക്കുക. പൊതുവെ ​ഗർഭിണികൾക്ക് സിട്രിസിൻ സുരക്ഷിതമാണെങ്കിലും നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടറുടെ നിർദേശം ലഭിച്ചതിന് ശേഷം മരുന്ന് കഴിക്കുന്നതാണ് നല്ലത്.

ആൽക്കഹോൾ കഴിക്കുമ്പോൾ സിട്രിസിൻ പൂർണമായും ഒഴിവാക്കുക.

ആസ്ത്മയും ശ്വാസകോശ പ്രശ്നങ്ങളും നേരിടുന്നവർ അതിനുള്ള മരുന്ന് കഴിക്കുന്നുണ്ടെങ്കിൽ സിട്രിസിൻ എടുക്കുന്നതിന് മുൻപ് ഡോക്ടറോട് ചോദിക്കുക.

എന്തെങ്കിലും കാരണത്താൽ ദിവസവും സിട്രിസിൻ കഴിക്കുന്നവരാണെങ്കിൽ അത് നിർത്തുന്നതിന് മുൻപും ഡോക്ടറെ കാണേണ്ടതാണ്. കഴിച്ചുകൊണ്ടിരിക്കുന്ന മരുന്ന് പെട്ടെന്ന് നിർത്തിയാൽ അത് പലവിധ ആരോഗ്യ അടിയന്തരാവസ്ഥയിലേക്കും ശരീരത്തെ എത്തിക്കാൻ സാധ്യതയുണ്ട്.

 

Tags: Side effectsCetirizineCetirizine Side effects
Share
Tweet
SendShare

More News from this section

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies