ലക്നൗ: പ്രണയത്തിൽ നിന്ന് പിന്മാറിയ യുവാവിന്റെ ജനനേന്ദ്രിയം 22 കാരി മുറിച്ച് മാറ്റി. പിന്നാലെ അതേ കത്തി കൊണ്ട് കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാനുള്ള ശ്രമവും യുവതി നടത്തി. ബിൽഡിംഗ് കോൺട്രാക്ടറായി ജോലി ചെയ്യുന്ന 24 കാരനാണ് ആക്രമിക്കപ്പെട്ടത്. വിവരം അറിഞ്ഞ് പൊലീസെത്തിയാണ് ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മുസാഫർ നഗറിൽ ഞായറാഴ്ചയായിരുന്നു സംഭവം. കുൽഹേദി സ്വദേശികളാണ് അഹ്‌തേഷായും ഹീനയും. എട്ട് വർഷമായി ഇവർ തമ്മിൽ അടുപ്പത്തിലായിരുന്നുവെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഇതിനിടെ മറ്റൊരു യുവതിയുമായി അഹ്‌തേഷായുടെ വിവാഹം നിശ്ചയിച്ചു. വിവരം അറിഞ്ഞ ഹീന കാമുകനെ അവസാനമായി കാണണമെന്ന് പറഞ്ഞ് വിളിച്ചു വരുത്തുത്തി. ഇതിനിടെയാണ് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചത്.
ഇരുവരും അപകടനില തരണം ചെയ്തതായി പൊലീസ് പറഞ്ഞു. ഇവരുടെ മൊഴികളിൽ വൈരുദ്ധ്യം നിലനിൽക്കുന്നുണ്ട്. കാറിൽ വെച്ച് അക്രമിച്ചുവെന്നായിരുന്നു യുവാവിന്റെ മൊഴി. എന്നാൽ ഗസ്റ്റ് ഹൗസിൽ വെച്ചാണ് സംഭവം നടന്നതായാണ് യുവതി പൊലീസിനോട് പറഞ്ഞത്. ഫോൺ കോൾ രേഖകൾ ഉൾപ്പെടെയുള്ള തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. സംഭവത്തിൽ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.















