കോഴിക്കോട്: കൊടുവള്ളിയിൽ സ്വർണ്ണക്കടത്ത് കേസിലെ പ്രതിക്ക് വെട്ടേറ്റു. കൊടുവള്ളി ഈസ്റ്റ് കിഴക്കോത്ത് സ്വദേശി മുഹമ്മദ് സാലിക്കാണ് വെട്ടേറ്റത്. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് സംഭവം.
പരിക്കേറ്റ സാലിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് പരപ്പംപൊയിലിൽ ദമ്പതികളെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിയാണ്. 2023 ഏപ്രിൽ ഏഴിനാണ് പരപ്പൻപൊയിൽ കുറുന്തോട്ടികണ്ടിയിൽ മുഹമ്മദ് ഷാഫി(38)യെയും ഭാര്യ സെനിയയെും തട്ടിക്കൊണ്ടു പോയത്.















