തിരുവനന്തപുരം: സെക്രട്ടേറിയറ്റ് കെട്ടിടത്തിനുള്ളിൽ വീണ്ടും പാമ്പ് കയറി. ഇത്തവണ പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസിലാണ് പാമ്പിനെ കണ്ടത്. രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം.
പാമ്പിനെ കണ്ടതോടെ ജീവനക്കാർ പരിഭ്രാന്തരായി. തുടർന്ന് ഹെൽത്ത് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ എത്തിയ ജീവനക്കാർ ചേർന്ന് പാമ്പിനെ അടിച്ചുകൊല്ലുകയായിരുന്നു. പൈതൃക സംരക്ഷണ കെട്ടിടമായ പഴയനിയമസഭാ മന്ദിരത്തിലാണ് ഓഫീസ് സ്ഥിതി ചെയ്യുന്നത്.
കഴിഞ്ഞയാഴ്‌ചയും സെക്രട്ടേറിയറ്റിൽ പാമ്പെത്തിയിരുന്നു. അന്ന് ജലവിഭവവകുപ്പ് ഓഫീസിനും സഹകരണ വകുപ്പ് ഓഫീസിനും ഇടയിലാണ് പാമ്പിനെ കണ്ടെത്തിയത്. ഹൗസ് കീപ്പിംഗ് വിഭാഗം വനംവകുപ്പിനെയടക്കം വിവരമറിയിച്ചിരുന്നെങ്കിലും പാമ്പിനെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.















