ഹൈദരബാദ്: പുഷ്പ 2 ന്റെ പ്രദർശനത്തിനിടെയുണ്ടായ സംഘർഷത്തിൽ യുവതി മരിച്ച സംഭവത്തിൽ അല്ലു അർജ്ജുന്റെ പേഴ്സണൽ ബൗൺസർ ആന്റണി ജോണിനെ അറസ്റ്റ് ചെയ്തു. തിയറ്ററിൽ ഉണ്ടായിരുന്നവരെ ഇയാൾ പിടിച്ചു തള്ളിയ ദൃശ്യങ്ങൾ പുറത്തായതിനു പിന്നാലെയാണ് നടപടി.
കേസുമായി ബന്ധപ്പെട്ട് നടന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഇന്ന് രാവിലെ 11 മണിയോടെ ചിക്കഡപ്പള്ളി പൊലീസ് സ്റ്റേഷനിലാണ് താരം ഹാജരായത്. രണ്ടര മണിക്കൂറിലധികം ചോദ്യം ചെയ്യൽ നീണ്ടുനിന്നു. പരിസരത്ത് വൻ സുരക്ഷാ സന്നാഹമാണ് ഏർപ്പെടുത്തിയത്. സ്റ്റേഷന്റെ പരിസരത്തും അല്ലുവിന്റെ ആരാധകർ വൻതോതിൽ തമ്പടിച്ചിരുന്നു. എന്നാൽ യുവതി മരിച്ചത് അറിഞ്ഞിരുന്നോ എന്ന പൊലീസിന്റെ ചോദ്യത്തോട് അല്ലു പ്രതികരിച്ചില്ലെന്നാണ് സൂചന.
Antony, the personal bouncer of actor Allu Arjun, was arrested yesterday for his alleged involvement in the stampede at Sandhya Theatre. Authorities suspect Antony played a pivotal role in the chaos during the actor’s visit.
Investigations are underway as more details emerge. pic.twitter.com/7M0zmhvL5b
— Informed Alerts (@InformedAlerts) December 24, 2024
പുഷ്പ 2 വിന്റെ പ്രീമിയറിനിടെ അല്ലു അർജ്ജുനെ കാണാൻ ഹൈദരാബാദിലെ തിയറ്ററിലെത്തിയ യുവതി തിക്കിലും തിരക്കിലും മരണപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിൽ അല്ലുവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. സംഭവത്തിൽ അല്ലുവിനെതിരെയും തിയേറ്റർ മാനേജ്മെന്റിനെതിരെയുമാണ് കേസെടുത്തിരിക്കുന്നത്. യുവതിയോടൊപ്പം തിക്കിലും തിരക്കിലുംപെട്ട മകൻ ശ്രീ തേജ് ഗുരുതരാവസ്ഥയിൽ കിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.















