അറ്റ്ലാൻ്റ: ദത്തുപുത്രന്മാരെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസിൽ സ്വവർഗ്ഗ ദമ്പതികൾക്ക് 100 വർഷം തടവുശിക്ഷ. വില്യം (34), സക്കറി സുലോക്ക് (36) എന്നിവരാണ് പ്രതികൾ. വാൾട്ടൺ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസിന്റെ പ്രഖ്യാപനമനുസരിച്ച് ഇരുവർക്കും പരോൾരഹിത ശിക്ഷയാണ് വിധിച്ചിരിക്കുന്നത്.
അമേരിക്കയിലെ ജോർജിയയിലാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ബാങ്ക് ജോലിക്കാരനായ സുലോക്ക് അടുത്തുള്ള ക്രൈസ്തവ സ്ഥാപനത്തിൽ നിന്നാണ് 10ഉം 12ഉം വയസുള്ള സഹോദരന്മാരായ രണ്ട് കുട്ടികളെ ദത്തെടുത്തത്. പങ്കാളിയായ വില്യം സർക്കാർ ജീവനക്കാരനായിരുന്നു.
ദത്തെടുത്ത കുട്ടികളെ പതിവായി ബലാത്സംഗം ചെയ്ത ദമ്പതികൾ ഈ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തി പീഡോഫിലിക് വെബ്സൈറ്റുകളിൽ പോസ്റ്റ് ചെയ്തു. രണ്ട് മക്കളെയും ലൈംഗികമായി ഉപദ്രവിച്ച് ആനന്ദം കണ്ടെത്തിയിരുന്ന ദമ്പതികൾ പീഡോഫീലിക് ഗ്രൂപ്പിലെ മറ്റുള്ളവർക്ക് കുട്ടികളെ രണ്ടുതവണ കാഴ്ചവെക്കുകയും ചെയ്തിരുന്നു.
ചൈൽഡ് പോൺ ഡൗൺലോഡ് ചെയ്യുന്നവരിൽ ഒരാൾ 2022-ൽ പിടിയിലായതാണ് സംഭവത്തിൽ വഴിത്തിരിവായത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്ന് ഗ്രൂപ്പിലുള്ള മറ്റുള്ളവരെക്കുറിച്ചും സുലോക്കിനെക്കുറിച്ചും പൊലീസിന് വിവരം ലഭിച്ചു. തുടർന്ന് സ്വവർഗ ദമ്പതികൾ അറസ്റ്റിലാവുകയായിരുന്നു.















