ദേശീയ സദ്ഭരണ ദിനം: അടൽ ബിഹാരി വാജ്‌പേയിയുടെ ദീപ്ത സ്മരണയിൽ രാജ്യം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ദേശീയ സദ്ഭരണ ദിനം: അടൽ ബിഹാരി വാജ്‌പേയിയുടെ ദീപ്ത സ്മരണയിൽ രാജ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 25, 2024, 09:46 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രിയും ഭാരതരത്‌നയുമായ അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മദിനമായ ഇന്ന് രാജ്യം സുശാസൻ ദിവസ് അഥവാ Good Governance Day ആയി ആചരിക്കുന്നു.

2014 ഡിസംബർ 23-ന് മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിക്കും പണ്ഡിറ്റ് മദൻ മോഹൻ മാളവ്യയ്‌ക്കും രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന നൽകി ആദരിച്ചു . അന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബർ 25 സദ്ഭരണ ദിനമായി പ്രഖ്യാപിച്ചു.

ഭരണജ്ഞൻ, കവി, നയതന്ത്രജ്ഞൻ, സ്വാതന്ത്ര്യ സമര സേനാനി എന്നീ നിലകളിൽ വ്യക്തി മുദ്രപതിപ്പിച്ച അടൽ ബിഹാരി വാജ്‌പേയി സർവ്വ സമ്മതനായിരുന്ന നേതാവായിരുന്നു. ആർഎസ്എസ് പ്രചാരകനിൽ തുടങ്ങി ഇന്ത്യൻ പ്രധാനമന്ത്രിവരെയെത്തിയ പതിറ്റാണ്ടുകൾ നീളുന്ന പൊതുജീവീതം രാജ്യത്തിന് നൽകിയ സംഭാവനകൾ വിലമതിക്കാനാകാത്തതാണ്. പ്രധാനമന്ത്രി എന്ന നിലയിൽ അദ്ദേഹം നടത്തിയ ഇടപെടലുകൾ രാജ്യാന്തര സമൂഹത്തിന്റെ പ്രശംസ പിടിച്ചുപറ്റി. കാർഗിൽ യുദ്ധം, ആണവ പരീക്ഷണം എന്നീ നിർണായ ഘട്ടങ്ങളിൽ അദ്ദേഹം സ്വീകരിച്ച ഉറച്ച നിലപാടുകൾ രാജ്യത്തിന്റെ സ്വാഭിമാനം ഉയർത്തിക്കാട്ടുന്നതായിരുന്നു.

1924 ഡിസംബർ 25ആം തീയതി ഗ്വാളിയോറിലായിരുന്നു വാജ്പേയിയുടെ ജനനം. ഹിന്ദിയിലും ഇംഗ്ലീഷിലും സംസ്കൃതത്തിലും ബിരുദം നേടിയിട്ടുള്ള വാജ്പേയി പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദ ധാരിയായിരുന്നു.കുട്ടിക്കാലത്ത് തന്നെ ആര്യസമാജത്തിന്റെയും ആർ എസ് എസിന്റെയും സജീവപ്രവർത്തകനായിരുന്ന അദ്ദേഹം പിൽക്കാലത്ത് വിദ്യാർത്ഥി സംഘടന പ്രവർത്തനങ്ങളിലും വ്യാപൃതനായി. ആര്യ സമാജത്തിന്റെ യുവജനവിഭാഗമായ ആര്യ കുമാരസഭയിലൂടെയാണ് അദ്ദേഹം പൊതു ജീവിതം ആരംഭിച്ചത്. 1942ൽ ക്വിറ്റ് ഇന്ത്യാ സമരവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വാജ്പേയി14 ദിവസം ജയിൽ ശിക്ഷ അനുഭവിച്ചു. നിയമവിദ്യാർത്ഥിയായിരുന്ന വാജ്‌പേയി 1945 ൽ പഠനം ഉപേക്ഷിച്ച് സ്വാതന്ത്ര്യ പോരാട്ടങ്ങളിൽ സജീവമായി. 1947ൽ സംഘപ്രചാരകനായി മാറി.

സ്വാതന്ത്ര്യാനന്തരം 1951ൽ ഭാരതീയ ജനസംഘം ആരംഭിച്ചപ്പോൾ ശ്യാമപ്രസാദ് മുഖർജിയെ സഹായിക്കാനായി ആർഎസ്എസ് ചുമതലപ്പെടുത്തിയപ്പോൾ വാജ്‌പേയി ജനസംഘത്തിലെത്തി. 1957ൽ ഉത്തർ പ്രദേശിലെ ബൽറാംപൂരിൽ നിന്നും ജനസംഘത്തിന്റെ ടിക്കെറ്റിൽ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.1957ൽ ഭാരതീയ ജനസംഘത്തിന്റെ പാർലമെന്ററി പാർട്ടി നേതാവും 1968 ൽ പാർട്ടിയുടെ ദേശീയ അദ്ധ്യക്ഷനുമായി.

അടിയന്തരാവസ്ഥ കാലയളവിൽ തടങ്കിലാക്കപ്പെട്ട വാജ്‌പേയി അടിയന്തരാവസ്ഥാനന്തരം രൂപപ്പെട്ട ജനതാ സർക്കാരിൽ വിദേശകാര്യ മന്ത്രിയായി. മൊറാർജി ദേശായി മന്ത്രിസഭയിൽ വിദേശകാര്യ വകുപ്പ് മന്ത്രിയായിരിക്കെ ഐക്യരാഷ്‌ട്ര പൊതു സഭയിൽ വാജ്പേയി നടത്തിയ ഹിന്ദി പ്രസംഗം ലോകശ്രദ്ധയാകര്ഷിച്ചു . 1980 ൽ നേതാക്കൾ ജനതാപാർട്ടി വിട്ട് ഭാരതീയ ജനതാ പാർട്ടി രൂപീകരിച്ചപ്പോൾ പാർട്ടിയുടെ പ്രഥമ അദ്ധ്യക്ഷനായതും വാജ്‌പേയിയായിരുന്നു.

1996 ൽ വാജ്‌പേയ് ആദ്യമായി പ്രധാനമന്ത്രിയായി. ഭൂരിപക്ഷം തെളിയിക്കാൻ സാധിക്കാതെ വന്നതോടെ 13 ദിവസത്തിന് ശേഷം രാജിവച്ചു. 1998ൽ വീണ്ടും അധികാരത്തിലെത്തിയെങ്കിലും 13 മാസത്തിന് ശേഷം അവിശ്വാസ പ്രമേയം വന്നപ്പോൾ രാജിവെച്ചു . 1999ൽ മൂന്നാം തവണയും പ്രധാനമന്ത്രിയായി. 2004 ൽ കാലാവധി അവസാനിക്കും വരെ സ്ഥാനത്ത് തുടർന്ന് 5 വർഷം കാലയളവ് തികയ്‌ക്കുന്ന ആദ്യ കോൺഗ്രസ് ഇതര പ്രധാനമന്ത്രിയായി. തുടർന്ന് സജീവ രാഷ്‌ട്രീയം ഉപേക്ഷിച്ച അദ്ദേഹം, പിൽക്കാലം വിശ്രമജീവിതം നയിച്ചു. 2018 ഓഗസ്റ്റ് 16 ന് 93-ാം വയസിൽ അന്തരിച്ചു. പൊഖ്രാനിൽ ഇന്ത്യ ആണവ പരീക്ഷണം നടത്തിയതും കാർഗിൽ യുദ്ധവിജയം നേടിയതും വാജ്പേയി സർക്കാരുകളുടെ കാലത്തായിരുന്നു.

ബൽറാം പൂർ. ലക്നൗ, ഗ്വാളിയോർ, ന്യൂഡൽഹി, ഗാന്ധി നഗർ, എന്നീ ലോകസഭാ മണ്ഡലങ്ങളെ അദ്ദേഹം പ്രതിനിധീകരിച്ചു. 1991 ൽ വിദിശയിൽ നിന്നും ജയിച്ചെങ്കിലും ലക്നൗ നിലനിർത്തി.

 

അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മദിനമായ ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും തലസ്ഥാനത്തും വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരുക്കുന്നത്. സമാധി സ്ഥലമായ സദൈവ് അടലിൽ ഇന്ന് പ്രത്യേക പ്രാർത്ഥനകൾ നടക്കും. രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി, പ്രധാനമന്ത്രി എന്നിവർ സമാധി സ്ഥലത്തെത്തി പുഷ്പാർച്ചന നടത്തും.

Tags: Atal Bihari Vajpayee.Good governance day
ShareTweetSendShare

More News from this section

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

Latest News

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies