എംടി വിടവങ്ങി.. മനസിനെ മരവിപ്പിക്കുന്ന ആ വാർത്ത രാത്രി പത്ത് മണിയോടെ പുറത്തുവന്നപ്പോൾ ചുറ്റുമൊരു ശൂന്യതയാണ് ഓരോ മലയാളിക്കും അനുഭവപ്പെട്ടത്. മലയാളത്തിന്റെ സുകൃതം മാഞ്ഞുപോകുമ്പോൾ ഇനി എംടിയില്ലാത്ത ‘കാല’ത്തെക്കുറിച്ച് പ്രതികരണങ്ങളിങ്ങനെ..
കേരളത്തിന് വലിയ നഷ്ടം, ലോകസാഹിത്യത്തിന്റെ നെറുകയിൽ മലയാളത്തെയെത്തിച്ച പ്രതിഭ – മുഖ്യമന്ത്രി പിണറായി വിജയൻ
സമാനതകളില്ലാത്ത സാഹിത്യകാരനെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
ഇതിഹാസം മാഞ്ഞു – പ്രതിപക്ഷ നേതാവ്
ഒരു യുഗപ്പൊലിമ മങ്ങിമറഞ്ഞു, എംടിയുടെ ഹൃദയത്തിൽ ഇടം ലഭിച്ചതാണ് മഹാഭാഗ്യമെന്ന് മമ്മൂട്ടി
ഞാനെന്തുപറയാനാണ്………… ആ സ്നേഹം വേണ്ടുവോളം അനുഭവിക്കാൻ ഭാഗ്യമുണ്ടായി – മോഹൻലാൽ
ഭാഷയെ വിരൽപിടിച്ചുനടത്തിയ പ്രതിഭയെന്ന് മഞ്ജു വാര്യർ
അക്ഷര ഹൃദയം നിലയ്‌ക്കുന്നില്ല – സുരേഷ് ഗോപി
തീരാനഷ്ടം, മലയാള സാഹിത്യത്തിലെ പ്രഗത്ഭവ്യക്തിത്വം വിട പറഞ്ഞിരിക്കുന്നു – കമൽഹാസൻ
ഇങ്ങനെയൊരു എഴുത്തുകാരനെ മലയാളം ഇതുവരെ കണ്ടിട്ടില്ല, ഇനി കാണുകയുമില്ല – ശ്രീകുമാരൻ തമ്പി
മലയാളം മനോഹരമാക്കിയ പ്രതിഭ – കെ.ആർ മീര
പകരക്കാരനില്ലാത്ത സാഹിത്യകാരൻ – കെ ജയകുമാർ
മലയാളത്തെ മുന്നിൽ നിന്ന് നയിച്ചയാൾ – സുഭാഷ് ചന്ദ്രൻ
അനശ്വര സംഭാവനകളെന്ന് രാജീവ് ചന്ദ്രശേഖർ
അച്ഛനും അമ്മയും പോയപ്പോൾ എനിക്ക് ഗുരുവായി എംടി സാർ ഉണ്ടായിരുന്നു.. എന്നെ അക്ഷരത്തിന്റെ ഭംഗി പഠിപ്പിച്ചത് അദ്ദേഹമാണ് – പ്രിയദർശൻ
മലയാള സാഹിത്യത്തിന്റെ പെരുന്തച്ചൻ എംടി വാസുദേവൻ നായർ വിടപറയുമ്പോൾ കേരളത്തിലെ കലാ-സാംസ്കാരിക-രാഷ്‌ട്രീയ പ്രവർത്തകർ വിതുമ്പുകയാണ്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു അന്ത്യം. വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിക്ക് സംസ്കാരം നടക്കും. കോഴിക്കോട്ടെ വസതിയായ ‘സിതാര’യിൽ ഭൗതികദേഹം എത്തിച്ചപ്പോൾ എംടിയെ അവസാനമായി ഒരുനോക്ക് കാണാൻ കൊട്ടാരം റോഡിലേക്ക് കേരളം ഒഴുകുകയാണ്..















