ബോക്സിംഗ് ഡേ ടെസ്റ്റിൽ അർദ്ധസെഞ്ച്വറിയുമായി ബാറ്റിംഗ് തുടരുന്ന ഓസ്ട്രേലിയൻ വൈസ് ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്തിന്റെ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. പേസർ ആകാശ് ദീപിന്റെ പന്തിൽ ബീറ്റണാകുന്നതും ആകാശിനെ അഭിനന്ദിക്കുന്നതുമാണ് വീഡിയോ. ഇന്നിംഗ്സിന്റെ 83-ാം ഓവറിലായിരുന്നു സംഭവം. ഷോർട്ട് ലെംഗ്ത് ഡെലിവറി ജഡ്ജ് ചെയ്യുന്നതിൽ സ്മിത്തിന് പിഴച്ചു, പന്ത് നേരെ പതിച്ചത് സ്മിത്തിന്റെ അരയ്‌ക്ക് താഴെ.
ഇതോടെ വേദനയിൽ പുളയുന്ന താരത്തെ കാണാമായിരുന്നു. ഇതിനിടെ പേസറെ സ്മിത്ത് അഭിനന്ദിക്കുകയും ചെയ്തു. അതൊരു മികച്ച പന്തെന്നായിരുന്നു വിശേഷണം. റൺസ് വിട്ടുനൽകുന്നതിൽ പിശുക് കാട്ടിയ ആകാശ് ദീപിന് ഒരു വിക്കറ്റ് മാത്രമാണ് നേടാനായത്. നിർഭാഗ്യമാണ് താരത്തിന് വിനയായത്. 19 ഓവർ എറിഞ്ഞ പേസർ 59 റൺസ് മാത്രമാണ് വിട്ടുനൽകിയത്. ആകാശ് ദീപിനെ നേരിടാൻ ഓസ്ട്രേലിയൻ താരങ്ങൾ ഏറെ ബുദ്ധിമുട്ടി. അതേസമയം 111 പന്തിൽ 68 റൺസുമായി സ്മിത്ത് പുറത്താകാതെ നിൽക്കുകയാണ്.
Special comments from Steve Smith after being hit in a certain area 🫣#AUSvIND pic.twitter.com/RcNRVKHrFH
— 7Cricket (@7Cricket) December 26, 2024