ധാക്ക: ബംഗ്ലാദേശ് സെക്രട്ടേറിയറ്റിൽ ഏഴാം നമ്പർ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ കനത്ത നാശനഷ്ടം. വ്യാഴാഴ്ച പുലർച്ചെ പ്രാദേശിക സമയം 1.52നാണ് തീപിടിത്തം ആരംഭിച്ചത് എന്ന് സർക്കാർ സ്ഥിരീകരിച്ചു. സെഗുൻബാഗിച്ച മേഖലയിലെ സെക്രട്ടേറിയറ്റിലാണ് തീപിടിത്തമുണ്ടായത്. സെക്രട്ടേറിയറ്റിൽ നിലയുറപ്പിച്ചിരുന്ന ഫയർ സർവീസ് യൂണിറ്റ് പുലർച്ചെ തന്നെ തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. എങ്കിലും തീ ആളിപ്പടർന്നു. കെട്ടിടത്തിന്റെ ആറ്, ഏഴ്, എട്ട്, ഒമ്പത് നിലകളിലാണ് തീ പടർന്നത്.
തീപിടിത്തം ആറ് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് നിയന്ത്രണ വിധേയമാക്കിയത്. വൈദ്യുതി ലൈനിലൂടെ തീ പെട്ടെന്ന് പടർന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ ഉന്നതതല അന്വേഷണ സമിതി രൂപീകരിച്ചു.ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല, അന്വേഷണത്തിന്റെ കണ്ടെത്തലുകൾ ഉടനടി വെളിപ്പെടുത്തുമെന്ന് സെക്രട്ടേറിയറ്റ് പൊതുജനങ്ങൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.അന്വേഷണ സമിതിയ്‌ക്കൊപ്പം ഇൻ്റലിജൻസ്, ലോ എൻഫോഴ്‌സ്‌മെൻ്റ് ഏജൻസികളിലെ മുതിർന്ന ഉദ്യോഗസ്ഥരും അന്വേഷണം തുടങ്ങിയിട്ടുണ്ട്.