ഇന്ത്യൻ വിവാഹത്തിൽ നടന്നൊരു കൗതുക സംഭവത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കണ്ടാൽ അല്പം കൗതുകമെന്ന് തോന്നുമെങ്കിലും അല്പം കാര്യമായ ഒരു സംഭവമാണുണ്ടായത്. വിവാഹിതരായ നവദമ്പതികൾ അഗ്നിയെ വലം വയ്‌ക്കുകയായിരുന്നു. ഇതിനിടെ മണ്ഡപത്തിലുണ്ടായിരുന്ന വധുവരന്മാരുടെ സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് ഇരുവരുടെയും ദേഹത്തേക്ക് പൂവെറിഞ്ഞു. സംഭവം അല്പം കടന്നുപോയെന്ന് പറയുന്നതാകും സത്യം.
ആവേശം മൂത്തുള്ള ഏറ് കൂടിപ്പോയി, മണ്ഡപത്തിലുണ്ടായിരുന്ന പൂജരിയുടെ മുഖത്തും വായിലുമാണ് ഏറ് കൊണ്ടത്. ഇതോടെ കാർമികൻ കലിപ്പിലായി. കൈയിലുണ്ടായിരുന്ന തട്ടം പൂവെറിഞ്ഞവർക്ക് നേരെയടിച്ചാണ് അദ്ദേഹം അരിശം തീർത്തത്. ഇതോടെ മണ്ഡപത്തിലുണ്ടായിരുന്നവർ ഞെട്ടി. വധുവരന്മാർക്കും കാര്യമൊന്നും മനസിലായതുമില്ല.ഇതിന്റെ വീഡയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. സംഭവം നിമിഷ നേരത്തിനകം തരംഗമായി. പൂജാരി വിരാട് കോലിയുടെ മോഡിലായിരുന്നുവെന്നാണ് പലരുടെയും കമൻ്റ്. വിവാഹം എവിടെ നടന്നതാണെന്ന് വ്യക്തതയില്ല.
Kalesh b/w a Pandit ji and Some Guys over throwing Flower during Marriage Ritual’s:
pic.twitter.com/qC3vSabKRj— Ghar Ke Kalesh (@gharkekalesh) December 26, 2024
“>