ജറുസലേം: യമനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 6 പേർ കൊല്ലപ്പെട്ടു. ബുധനാഴ്ച യെമനിൽ നിന്നുള്ള ഹൂതി വിമതർ ഇസ്രായേലിനു നേരെ മിസൈൽ ആക്രമണം നടത്തിയിരുന്നു. ഇസ്രയേലിന്റെ വ്യോമ പ്രതിരോധ സേന ഈ മിസൈലുകൾ ആകാശത്ത് വെച്ച് തന്നെ തകർത്തു. തുടർന്നാണ് ഇസ്രയേൽ യെമനിൽ ആക്രമണം നടത്തിയത്.
ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള തലസ്ഥാനമായ സനായിൽ പ്രവർത്തിക്കുന്ന അന്താരാഷ്‌ട്ര വിമാനത്താവളത്തിന് നേരെ ഇസ്രായേൽ വ്യോമസേന ആക്രമണം നടത്തി. യെമനിലെ ഹുദൈദ തുറമുഖവും ആക്രമിക്കപ്പെട്ടു. ഈ ആക്രമണങ്ങളിൽ 6 പേർ മരിച്ചു.
ഹമാസിനെ പിന്തുണച്ച് ഹൂതി വിമതർ ഇടയ്‌ക്കിടെ ഇസ്രയേലിനുനേരെ മിസൈൽ ആക്രമണങ്ങളും ഡ്രോൺ ആക്രമണങ്ങളും നടത്തുന്നുണ്ട്. അതിന്റെ തുടർച്ചയായിരുന്നു ഇതും. എന്നാൽ ഇക്കുറി ഇസ്രായേൽ തിരിച്ചടിക്കുകയായിരുന്നു.
“ഹൂത്തികളുടെ അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കാൻ ഞാൻ ഞങ്ങളുടെ സൈന്യത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്, കാരണം ഞങ്ങളെ ഉപദ്രവിക്കാൻ ശ്രമിക്കുന്ന ആരെയും പൂർണ്ണ ശക്തിയോടെ ആക്രമിക്കും,” നെതന്യാഹു പാർലമെൻ്റിൽ പറഞ്ഞു.
കഴിഞ്ഞ ആഴ്ച, തുറമുഖങ്ങളും ഊർജ അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിട്ട് സനയിലും ഹൊദൈദയിലും ഇസ്രായേൽ വ്യോമാക്രമണം നടത്തിയിരുന്നു . ആക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു.















