പുതുവർഷത്തോടനുബന്ധിച്ച് വരിക്കാരെ സന്തോഷിപ്പിക്കാൻ ബിഎസ്എൻഎൽ. 60 ദിവസത്തേക്ക് 120 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന പ്ലാനാണ് അവതരിപ്പിച്ചിരിക്കുന്നത്. 277 രൂപ മാത്രം മുടക്കിയാൽ പ്രതിദിനം രണ്ട് ജിബി ഡാറ്റ ആസ്വദിക്കാം. 120 ജിബി ഡാറ്റ പരിധി കഴിഞ്ഞാൽ ഇൻറർനെറ്റിന്റെ വേഗം 40 കെബിപിഎസ് ആയി കുറയും.
മറ്റ് ടെലികോം കമ്പനികൾക്ക് വെല്ലുവിളി സൃഷ്ടിക്കുന്ന പ്ലാനാണ് ബിഎസ്എൻഎൽ അവതരിപ്പിച്ചിരിക്കുന്നത്. “More data, More fun” എന്ന ആപ്തവാക്യവുമായാണ് ബിഎസ്എൻഎൽ ഈ പരിമിതകാല ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. 2025 ജനുവരി 16 വരെയാണ് ഈ ഓഫർ.