അല്ലിക്ക് ആഭരണമെടുക്കാൻ പോകുന്ന ഗംഗയും അത് തടയുന്ന നകുലനും..! മലയാളി ഒരിക്കലും മറക്കാത്ത കഥാപാത്രങ്ങളാണിത്. നകുലനെ സുരേഷ് ഗോപിയും ഗംഗയെ ശോഭനയും അവതരിപ്പിച്ചപ്പോൾ മണിച്ചിത്രത്താഴിൽ അല്ലിയായി വന്നത് നടി അശ്വിനി നമ്പ്യാരായിരുന്നു. ധ്രുവം, ആയുഷ്കാലം, കുടുംബ കോടതി തുടങ്ങിയ സിനിമകളിലൂടെ മലയാളികൾ ചിരപരിചതയായ നടി തമിഴിലും ഒരുപിടി ചിത്രങ്ങൾ ചെയ്തിരുന്നു.
വിവാഹ ശേഷമാണ് അഭിനയത്തിൽ നിന്ന് ഇടവേളയെടുക്കുന്നത്. എങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. അടുത്തിടെ 7 ഡേയ്സ് ലൈഫ് ചേഞ്ചിംഗ് ജേർണിയിൽ അശ്വിനി തന്റെ ജീവിതത്തിലുണ്ടായ ഒരു ട്രോമയെക്കുറിച്ച് വെളിപ്പെടുത്തി. സെൽഫ് അവയേർനെസ് ക്ലാസായിരുന്നു ഇത്. “പതിനേഴാം വയസിൽ അച്ഛന്റെ വയുസുള്ളൊരാൾ എന്നോട് വലിയൊര് തെറ്റ് ചെയ്തു.
അതിന്റെ ട്രോമ എന്നെ മാനസികവും ശാരീകവുമായി തളർത്തി. 32 വർഷമാണ് ആ ഓർമകൾ എന്നെ വേട്ടയാടിയത്. എന്നാൽ ഈ ജേർണയിലൂടെ ആ ട്രോമയിൽ നിന്ന് പുറത്തുകടക്കാനും അതിനെ മറക്കാനും സാധിക്കുന്നു. എന്നെ സംബന്ധിച്ച് ഇതൊരു വൈകാരികമായ യാത്രയാണ്. ഈ ക്ലാസിലൂടെ എന്റെ ബാഗേജുകൾ മാറി. മറക്കാനും പൊറുക്കാനും സാധിക്കുന്നു. അയാളോട് ക്ഷമിക്കാൻ എനിക്ക് ഇപ്പോൾ കഴിയും. പഴയെ കാലത്തിലേക്ക് ഇനിയൊരു തിരിച്ചുപോക്കില്ല — നടി പറയുന്നു.