മകരവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ച് പമ്പയിലെ സ്പോട്ട് ബുക്കിംഗ് കൗണ്ടറുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ തീരുമാനം. നിലവിൽ ഏഴ് കൗണ്ടറുകൾ ഉള്ളത് പത്താക്കി ഉയർത്തും. 60 വയസ് കഴിഞ്ഞവർക്കായി പ്രത്യേക കൗണ്ടർ തുറക്കും.
തിരക്ക് കണക്കിലെടുത്താണ് തീരുമാനം. ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ ചേർന്ന അവലോകന യോഗത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. ഡിസംബർ 30-ന് വൈകുന്നേരമാണ് മകരവിളക്ക് മഹോത്സവത്തിനായി ശബരി മല നട തുറക്കുന്നത്. 14-നാണ് മകരവിളക്ക് മഹോത്സവം. ജനുവരി 20-ന് നട അടയ്‌ക്കും.