ഇന്തോ ടിബറ്റൻ ബോർഡർ പൊലീസിൽ (ITBP) വൻ അവസരം. കോൺസ്റ്റബിൾ (മോട്ടോർ മെക്കാനിക്ക്), ഹെഡ് കോൺസ്റ്റബിൾ (മോട്ടോർ മെക്കാനിക്ക്) തസ്തികയിലേക്ക് നിയമനം നടത്തുന്നു. 51 ഒഴിവുകളാണുള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. ജനുവരി 22 ആണ് അപേക്ഷിക്കേണ്ട അവസാന തീയതി.
കോൺസ്റ്റബിൾ (മോട്ടോർ മെക്കാനിക്ക്)
- ഏഴ് ഒഴിവ്
- പ്രായപരിധി: 18-നും 25-നും ഇടയിൽ
- യോഗ്യത: പ്ലസ്ടു, ഐടിഐയിൽ നിന്നോ അംഗീകൃത സ്ഥാപനത്തിൽ നിന്നോ മോട്ടോർ മെക്കാനിക്സിൽ സർട്ടിഫിക്കറ്റ്, മൂന്ന് വർഷത്തെ പ്രവൃത്തി പരിചയമോ മൂന്ന് വർഷത്തെ ഓട്ടോമൊബൈൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമയോ അനിവാര്യം
ഹെഡ് കോൺസ്റ്റബിൾ (മോട്ടോർ മെക്കാനിക്ക്)
- 44 ഒഴിവ്
- പ്രായപരിധി: 18-നും 25-നും ഇടയിൽ
- യോഗ്യത: പത്താം ക്ലാസ് വിജയം, അംഗീകൃത സ്ഥാപാനത്തിൽ നിന്ന് ഐടിഐ സർട്ടിഫിക്കറ്റ്, മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം
പട്ടികവിഭാഗക്കാർക്ക് അഞ്ച് വർഷവും ഒബിസി വിഭാഗത്തിൽപെട്ടവർക്ക് മൂന്ന് വർഷവും ദിവ്യാംഗർക്ക് പത്ത് വർഷവും വയസ് ഇളവ് ഉണ്ടാകും. പട്ടികവിഭാഗം, മുൻ സൈനികർ, ദിവ്യാംഗർ എന്നിവർക്ക് ഫീസില്ല. മറ്റുള്ളവർ 100 രൂപ ഓൺലൈനായി ഫീസ് അടയ്‌ക്കണം. കൂടുതൽ വിവരങ്ങൾക്കായി recruitment.itbpolice.nic.in സന്ദർശിക്കുക.