ലഡാക്ക്: അധിനിവേശത്തിന്റെ ഇരുണ്ട യുഗത്തിൽ നിന്നും സ്വാഭിമാനമുണർത്തി നവയുഗത്തിന് നാന്ദി കുറിച്ച ഛത്രപതി ശിവജി മഹാരാജിന്റെ പ്രതിമ അതിർത്തിയിൽ സ്ഥാപിച്ച് ഭാരതം. ചൈനയുമായി സംഘർഷം നിലനിന്നിരുന്ന കിഴക്കൻ ലഡാക്കിൽ പാങ്കോങ് തടാകത്തിന്റെ തീരത്ത് 14,300 അടി ഉയരത്തിലാണ് പ്രതിമ സ്ഥാപിച്ചത്.
#WATCH | Ladakh: On 26 Dec 2024, a statue of Chhatrapati Shivaji Maharaj was inaugurated on the banks of Pangong Tso at an altitude of 14,300 feet. The towering symbol of valour, vision and unwavering justice was inaugurated by Lt Gen Hitesh Bhalla, SC, SM, VSM, GOC Fire and Fury… pic.twitter.com/Kc06twlnnj
— ANI (@ANI) December 28, 2024
മഹാനായ ഭരണാധികാരിയുടെ അചഞ്ചലമായ ആദർശവും പൈതൃകവും എന്നും സൈനികർക്ക് പ്രചോദനത്തിന്റെ ഉറവിടമാണെന്ന് ഫയർ ആൻഡ് ഫ്യൂറി കോർപ്സ് പ്രസ്താവനയിൽ പറഞ്ഞു. ഫയർ ആൻഡ് ഫ്യൂറി കോർപ്സിന്റെ ജനറൽ കമാൻഡിംഗ് ഓഫീസറും മറാത്ത ലൈറ്റ് ഇൻഫൻട്രി കേണലുമായ ലെഫ്റ്റനൻ്റ് ജനറൽ ഹിതേഷ് ഭല്ല നേതൃത്വത്തിലാണ് അനാച്ഛാദന ചടങ്ങുകൾ നടന്നത്.
ഒക്ടോബർ 21-ന് ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിൽ രണ്ടാഴ്ച മുൻപാണ് ഡെംചോക്കിലെയും ദെപ്‌സാങ്ങിലെയും തർക്ക മേഖലകളിൽ നിന്നും സൈനിക പിൻമാറ്റം പൂർത്തിയായത്. ഇതിന് പിന്നാലെയാണ് സൈന്യം ശിവജി മഹാരാജിന്റെ പ്രതിമ സ്ഥാപിച്ചത്.