കഞ്ഞിവെള്ളം ചർമത്തിനും മുടിക്കും നൽകുന്ന ഗുണങ്ങളെ കുറിച്ച് എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ അരി കഴുകിയ വെള്ളത്തിനും ഗുണങ്ങളുണ്ടെന്ന് പറഞ്ഞാലോ?
ചെെനയിലെയും ജപ്പാനിലെയും ആളുകൾ മുടി വളരാനും നര മാറാനുമൊക്കെ കാലങ്ങളായി ഉപയോഗിച്ചുവരുന്നത് അരി കഴുകിയ വെള്ളമാണ്. അരി കഴുകിയ വെള്ളം പതിവാക്കിയാൽ തിളക്കമാർന്ന മുടി ലഭിക്കുമെന്നാണ് പറയുന്നത്. അമിനോ ആസിഡുകൾ, വിറ്റാമിൻ ബി, വിറ്റാമിൻ ബി, ആൻ്റി ഓക്സിഡൻ്റുകൾ എന്നിവയാൽ സമ്പന്നമാണ് അരി കഴുകിയ വെള്ളം. അരി കുതിര്‌ക്കുമ്പോഴോ കഴുകുമ്പോഴോ ലഭിക്കുന്ന വെള്ളം അന്നജം സമ്പന്നമാണ്.
ഒരു കപ്പ് അരി ഒരു രാത്രി മുഴുവൻ അര കപ്പ് വെള്ളത്തിൽ കുതിർത്തി വയ്‌ക്കാവുന്നതാണ്. ഈ മിശ്രിതം അരിച്ചെടുത്ത് സ്പ്രേ കുപ്പിയിലാക്കി സൂക്ഷിക്കാവുന്നതാണ്. വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് തലയും മുടിയും കഴുകുക. നന്നായി വെള്ളമൊഴിച്ച് കഴുകി കളഞ്ഞ ശേഷം അരി കഴുകിയ വെള്ളം തേച്ച് പിടിപ്പിക്കുക. 20 മിനിറ്റിന് ശേഷം കഴുകി കളയാവുന്നതാണ്. മുടിക്ക് തിളക്കമേകാൻ ഇത് സഹായിക്കും.
മുടി പൊട്ടുന്നത് തടയാനും അരി കഴുകിയ വെള്ളം സഹായിക്കുന്നു. ഇതലടങ്ങിയിരിക്കുന്ന വിറ്റാമിനുകളാണ് പൊട്ടലും മുടിയിഴകളുടെ വരൾച്ചയും ഒഴിവാക്കുന്നത്.