തൃശ്ശൂർ: കേരളമൊട്ടാകെയുള്ള സേവന കേന്ദ്രങ്ങളുടെ വിവരങ്ങൾ ഉൾപ്പെടുത്തി ദേശീയ സേവാഭാരതി കേരളം തയ്യാറാക്കിയ 2025 ലെ കലണ്ടർ പ്രകാശനം ചെയ്തു. പാലിയേറ്റീവ് കേന്ദ്രങ്ങൾ, ആശ്രയ കേന്ദ്രങ്ങൾ, ആംബുലൻസ് സേവനങ്ങൾ എന്നിവയുടെ നമ്പറുകൾ സഹിതമാണ് കലണ്ടർ രൂപകല്പന ചെയ്തിട്ടുള്ളത്.
തൃശൂരിൽ നടന്ന ചടങ്ങിൽ മുതിർന്ന ആർഎസ്എസ് പ്രചാരകൻ എസ്. സേതുമാധവൻ ആണ് കലണ്ടർ പ്രകാശനം ചെയ്തത്. സേവനം സ്വയംസേവകരുടെ സഹജ സ്വഭാവമാണെന്ന് ചടങ്ങിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
സേവാഭാരതി സംസ്ഥാന ഉപാധ്യക്ഷൻ പി.കെ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സേവാഭാരതി സംസ്ഥാന സെക്രട്ടറി കെ. സുരേഷ് കുമാർ, തൃശ്ശൂർ ജില്ല പ്രസിഡന്റ് പി.എൻ. ഉണ്ണിരാജൻ, പി.എ. സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.