തിരുവനന്തപുരം: ശിവഗിരി തീർത്ഥാടന സ്പെഷ്യൽ മെമു സർവീസ് ഇന്ന് മുതൽ 3 ദിവസത്തേക്ക്. ഡിസംബർ 30 31 തീയതികളിലും ജനുവരി ഒന്നാം തീയതിയും എറണാകുളം തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് സ്പെഷ്യൽ മെമു സർവീസ് 06065/06066 എന്നീ നമ്പറുകളിൽ ഉണ്ടായിരിക്കുന്നതാണ്. ചരിത്രത്തിലാദ്യമായിട്ടാണ് ശിവഗിരി തീര്‍ത്ഥാടനത്തിന് പ്രത്യേക തീവണ്ടി അനുവദിക്കുന്നത്.
ശിവഗിരി മഠം നൽകിയ നിവേദനവും റെയിൽവേ പാസഞ്ചർ അമിനിറ്റീസ് കമ്മിറ്റി മുൻ ചെയർമാനും ബിജെപി ദേശീയ നിർവാഹക സമിതി അംഗവുമായ പി.കെ കൃഷ്ണദാസിന്റെ ഇടപെടലിനെയും തുടർന്നാണ് സ്‌പെഷ്യൽ സർവ്വീസ് അനുവദിച്ചത്.
രാവിലെ 9.10ന് എറണാകുളം സൗത്തിൽ നിന്ന് തിരിക്കുന്ന മെമു എക്സ്പ്രസ് സ്പെഷ്യൽ കോട്ടയം കൊല്ലം വഴി ഉച്ചയ്‌ക്ക് 12.45ന് തിരുവനന്തപുരം നോർത്ത് (കൊച്ചു വേളി) സ്റ്റേഷനിൽ എത്തുന്നു. മടക്കയാത്രയിൽ ഉച്ചയ്‌ക്ക് 12.55ന് തിരുവനന്തപുരം നോർത്ത് സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ കൊല്ലം കോട്ടയം വഴി വൈകിട്ട് 4.35ന് എറണാകുളം സൗത്തിൽ എത്തിച്ചേരുന്നു.
എറണാകുളത്ത് നിന്നും കൊച്ചുവേളി വരെ 3 മണിക്കൂർ 35 മിനിറ്റിലും തിരികെ 3 മണിക്കൂർ 40 മിനിറ്റിലും മെമു എക്സ്പ്രസ് ലക്ഷ്യസ്ഥാനത്തെത്തും. ശിവഗിരി തീര്‍ത്ഥാടനം നടക്കുന്ന ഇന്ന് (ഡിസംബര്‍ 30 ) മുതല്‍ ജനുവരി ഒന്നു വരെയാണ് എറണാകുളത്തു നിന്നും സ്‌പെഷ്യല്‍ മെമു ട്രെയിന്‍ അനുവദിച്ചത്. 12 ജനറല്‍ കോച്ചുകളുള്ള മെമു ഉച്ചയ്‌ക്ക് 12.11ന് ആണ് വര്‍ക്കല ശിവഗിരിയില്‍ എത്തുക. അവിടെനിന്നും 12.45ന് കൊച്ചുവേളിയില്‍ എത്തുന്ന ട്രെയിന്‍ 12.55ന് കൊച്ചുവേളിയില്‍ നിന്ന് എറണാകുളത്തേക്ക് തിരിക്കും. ഉച്ചയ്‌ക്ക് 1.26നാണ് വര്‍ക്കല ശിവഗിരിയില്‍ എത്തുക. വൈകിട്ട് 4.35ന് എറണാകുളം സൗത്തില്‍ എത്തിച്ചേരും.
വൈക്കം, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, ഓച്ചിറ, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം, പറവൂര്‍ വര്‍ക്കല എന്നിവിടങ്ങളിലാണ് പ്രത്യേക തീവണ്ടിക്ക് സ്റ്റോപ്പുള്ളത്.
ലക്ഷക്കണക്കിന് തീര്‍ത്ഥാടകരെത്തുന്ന ശിവഗിരിയിലേക്ക് തീര്‍ത്ഥാടന കാലത്ത് പ്രത്യേക തീവണ്ടി അനുവദിക്കണമെന്നും കീടുതല്‍ തീവണ്ടികള്‍ക്ക് വര്‍ക്കല ശിവഗിരിയില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് പി കെ കൃഷ്ണദാസ് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്‍.എന്‍. സിംഗിന് ഈ മാസം ആദ്യം കത്തു നല്‍കിയിരുന്നു. 30 ലക്ഷത്തോളം ശ്രീനാരായണീയ ഭക്തര്‍ തീര്‍ത്ഥാടനകാലയളവില്‍ ശിവഗിരിയില്‍ എത്തുന്നുണ്ട്.