ഉണ്ണായിവാര്യർ സ്മാരക കലാനിലയത്തിനായി സ്ഥലം അനുവദിപ്പിച്ച പോരാളി; ആദ്യകാല സ്വയം സേവകൻ വെട്ടിയാട്ടിൽ രാധാകൃഷ്ണൻ മാസ്റ്റർ അന്തരിച്ചു
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ഉണ്ണായിവാര്യർ സ്മാരക കലാനിലയത്തിനായി സ്ഥലം അനുവദിപ്പിച്ച പോരാളി; ആദ്യകാല സ്വയം സേവകൻ വെട്ടിയാട്ടിൽ രാധാകൃഷ്ണൻ മാസ്റ്റർ അന്തരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 30, 2024, 11:24 am IST
FacebookTwitterWhatsAppTelegram

ഇരിഞ്ഞാലക്കുട: ആദ്യകാല സ്വയം സേവകൻ വെട്ടിയാട്ടിൽ രാധാകൃഷ്ണൻ മാസ്റ്റർ (96) അന്തരിച്ചു.ഇരിഞ്ഞാലക്കുട പേഷ്കാർ റോഡിൽ വെട്ടിയാട്ടിൽ ഭവനത്തിലായിരുന്നു അന്ത്യം. ബിജെപി സംസ്‌ഥാന വൈസ് പ്രസിഡന്റ് കൂടിയായിരുന്ന സ്വാതന്ത്ര്യ സമരസേനാനി അയ്യപ്പൻ പിള്ളയുടെ സഹോദരൻ കൂടിയാണ് രാധാകൃഷ്ണൻ മാസ്റ്റർ. തിരുവനതപുരത്ത് വലിയശാല മുണ്ടനാട്ട് ഭവനത്തിലായിരുന്നു ജനനം.

ഇരിഞ്ഞാലക്കുടയിലെ ആദ്യകാല ആർ. എസ്. എസ് പ്രവർത്തകരിൽ ഒരാളായിരുന്ന രാധാകൃഷ്ണൻ മാസ്റ്റർ ഭാരതീയ ജനസംഘത്തിന്റെ ഇരിങ്ങാലക്കുടയിലെരണ്ടാമത്തെ അധ്യക്ഷൻ കൂടിയായിരുന്നു. കൂടൽമാണിക്യം ക്ഷേത്രത്തിനകത്തും കിഴക്കേനടയിലും പിന്നീട് തച്ചുടയ കൈമൾ ബാംഗ്ലാവ് പറമ്പിലും സംഘശാഖ തുടങ്ങാൻ മുൻകൈ എടുത്തതും ഇക്കാര്യം അമ്മാവൻ കൂടിയായ കൂടൽമാണിക്യം ക്ഷേത്രം ഭരണാധികാരി തച്ചുടയ കൈമളെക്കൊണ്ട് അംഗീകരിപ്പിച്ചെടുത്തതും രാധാകൃഷ്ണൻ മാസ്റ്റർ ആയിരുന്നു.

ഇരിങ്ങാലക്കുട ഉണ്ണായിവാര്യർ സ്മാരക കലാനിലയത്തിനായി സ്ഥലം അനുവദിപ്പിച്ചത് രാധാകൃഷ്ണൻ മാസ്റ്ററുടെ പ്രവർത്തന ഫലമായിട്ടാണ്. ഉണ്ണായിവാര്യരുടെ ജന്മസ്ഥലമായ ഇരിങ്ങാലക്കുടയിൽ കൂടൽമാണിക്യം ക്ഷേത്രത്തിന്റെ തൊട്ടു തെക്കേ ഭാഗത്ത് തെക്കേക്കുളത്തിന്റെയും ക്ഷേത്ര മതിൽക്കെട്ടിന്റെയും ഇടക്ക് ആയിരുന്നു ഉണ്ണായി വാര്യരുടെ പുരത്തറ നിന്നിരുന്നത്. അവിടെ ഒരു സർപ്പക്കാവും ഉണ്ടായിരുന്നു. കാലാന്തരത്തിൽ ജനങ്ങൾ ആ സ്ഥലം പ്രാഥമിക ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ തുടങ്ങി. ഇരിങ്ങാലക്കുട ക്ഷേത്രത്തിന്റെ ഭരണം സർക്കാർ പിടിച്ചെടുത്ത സമയത്ത്, ഉണ്ണായി വാര്യരുടെ പുരത്തറ നിന്നിരുന്ന സ്ഥലത്ത് ഇരിങ്ങാലക്കുട നഗരസഭാ കംഫർട്ട് സ്റ്റേഷൻ പണിയാൻ തീരുമാനിച്ചു. ദേവസ്വത്തോട് ആലോചിക്കാതെ ആ സ്ഥലം പിടിച്ചെടുത്തു കംഫർട്ട് സ്റ്റേഷൻ പണിയാനായിരുന്നു തീരുമാനം. ഇതറിഞ്ഞ രാധാകൃഷ്ണൻ മാസ്റ്റർ അദ്ദേഹത്തിന്റെ അമ്മാവനും അന്നത്തെ ക്ഷേത്രം അധികാരിയുമായിരുന്ന തച്ചുടയക്കൈമളോട് ഉണ്ണായിവാര്യരുടെ സ്ഥലമാണിതെന്നും കഥകളിയുടെ പ്രചാരണത്തിനായി ഉണ്ണായിവാര്യരുടെ സ്മാരകം പണിയാൻ ആ സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമ്മർദ്ദം ചൊലുത്തി. അതിന്റെ ഫലമായിട്ടാണ് ഇന്നത്തെ ഉണ്ണായിവാര്യർ കലാനിലയം ഉണ്ടായത്.

1984ഇൽ ആർ എസ് എസ് മൂന്നാമത്തെ സർസംഘചാലക് പൂജനീയ ബാലസാഹബ് ദേവറസ്ജിയും, 4000ത്തോളം സ്വയംസേവകരും പങ്കെടുത്ത വലിയ ശിബിരത്തിന്റെ സംഘാടനത്തിനും മുൻനിരയിൽ രാധാകൃഷ്ണൻ മാസ്റ്റർ ഉണ്ടായിരുന്നു . അഖില കേരള സംസ്‌കൃതപ്രേമിസംഘത്തിന്റെ ഇരിഞ്ഞാലക്കുട പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. വെട്ടിയാട്ടിൽ താമസിക്കാൻ വന്ന സംഘ പ്രചാരകൻ പി. മാധവ്ജിയും രാധാകൃഷ്ണൻ മാസ്റ്ററും കൂടിയാണ് ചട്ടമ്പിസ്വാമികൾ രചിച്ച ക്രിസ്തുമതഛേദനം എന്ന പുസ്തകത്തിന്റെ അവശേഷിച്ചിരുന്ന ഏകപ്രതി കണ്ടെത്തിയത്. 2015ഇൽ തപസ്യയുടെ ദീപാവലി ആഘോഷത്തിന്റെ ഭാഗമായി നടന്ന സംസ്ക്കാരിക സമ്മേളനത്തിൽ രാധാകൃഷ്ണൻ മാസ്റ്ററെ ആദരിക്കുകയുണ്ടായി.

പരേതയായ ഇരിഞ്ഞാലക്കുട വെട്ടിയാട്ടിൽ വിശാലാക്ഷി അമ്മയാണ് ഭാര്യ. മക്കൾ ഭാസ്കരൻ, ഹേമലത, ജയസൂര്യൻ, ബാലസൂര്യൻ. മരുമക്കൾ:മായ, രാമചന്ദ്രൻ, പ്രസന്ന, ലക്ഷ്മി. സംസ്ക്കാരം ഡിസംബർ 30 തിങ്കളാഴ്‌ച്ച രാവിലെ ഒമ്പതരക്ക് മുക്തിസ്‌ഥാനത്തിൽ നടന്നു.

Tags: Rashtriya Swayamsevak SanghUnnayi Variyar
ShareTweetSendShare

More News from this section

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

Latest News

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies