പാലക്കാട്: വനവാസി യുവതി വഴിയരികിൽ കുഞ്ഞിന് ജന്മം നൽകി. നെല്ലിയാമ്പതി വനമേഖലയിലെ ചെള്ളിക്കയത്ത് അനീഷിന്റെ ഭാര്യ സലീഷ (24) യാണ് മലയോരത്ത് പ്രസവിച്ചത്.
നാലു ദിവസം മുമ്പാണ് ഇവർ നെല്ലിയാമ്പതി വനമേഖലയിലെ ചെള്ളിക്കയത്തിലേക്ക് താമസം മാറിയത്. ഞായറാഴ്ച രാവിലെ യുവതിക്ക് പ്രസവ വേദന തുടങ്ങി. തുടർന്ന് ഇവർ ആശുപത്രിയിലേക്ക് കാൽനടയായി യാത്ര തുടങ്ങി. പ്രസവവേദനയെ അവഗണിച്ച് അഞ്ചു കിലോമീറ്ററോളം യുവതി നടക്കുകയും ചെയ്തു. ഇതിനിടെ നേർച്ചപ്പാറയിൽ എത്തിയതോടെ വേദന ശക്തമായി. ഒരു മണിയോടെ വഴിയരികിൽ കുഞ്ഞിന് ആൺ കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. സംഭവം ശ്രദ്ധയിൽപ്പെട്ട് പ്രദേശവാസികൾ അമ്മയേയും കുഞ്ഞിനെയും തൊട്ടടുത്തുള്ള വീട്ടിലേക്ക് മാറ്റി.
തുടർന്ന് ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയും കുഞ്ഞിനെയും അമ്മയെയും ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. നിരീക്ഷണത്തിൽ കഴിയുന്ന അമ്മയുടെയും കുഞ്ഞിന്റെയും നില തൃപ്തികരമാണ്.