പോയവർഷം ബോളിവുഡ് കണ്ട ഏറ്റവും വലിയ ദുരന്ത ചിത്രമായിരുന്നു ബേഡേ മിയാൻ ഛോട്ടേ മിയാൻ. അക്ഷയ്കുമാർ ടൈഗർ ഷ്റോഫ്, പൃഥ്വിരാജ് സുകുമാരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായ ചിത്രത്തിന് 250 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. പ്രേക്ഷകരും നിരൂപകരും ഒരുപോലെ വിമർശിച്ച ചിത്രം ബോക്സോഫീസ് ബോംബായിരുന്നു. 350 കോടി മുതൽ മുടക്കിൽ തിയേറ്ററിലെത്തിയ ചിത്രം ഇന്ത്യയിൽ നിന്ന് നേടിയത് 66 കോടി മാത്രമാണ്. 102 കോടിയോളമാണ് ആഗോള കളക്ഷൻ.
മാനുഷി ചില്ലർ ആലയ എന്നിവരാണ് ലീഡ് റോളിലെത്തിയ ചിത്രത്തിൽ സൊനാക്ഷി സിൻഹ അതിഥി താരമായി എത്തിയിരുന്നു. വഷു ഭാഗ്നാനിയായിരുന്നു നിർമാതാവ്. അലി അബ്ബാസ് സഫറാണ് ചിത്രം സംവിധാനം ചെയ്തത്. ഇരുവരും തമ്മിൽ സാമ്പത്തികത്തെ ചാെല്ലി കേസുകളുമുണ്ടായിരുന്നു. ഏപ്രിൽ 11-നാണ് ചിത്രം റിലീസായത്. ജൂൺ ആറിന് നെറ്റ് ഫ്ലിക്സിലൂടെയാണ് ചിത്രം ഒടിടിയിലെത്തിയത്. തിയേറ്ററിന് പിന്നാലെ ഒടിടിയിലെത്തിയപ്പോഴും ദുരന്ത ചിത്രമെന്ന അഭിപ്രായം തുടരുകയായിരുന്നു.















