കൊല്ലം:കൊല്ലത്തെ ശ്രീനാരായണ ഗുരു കൾച്ചറൽ കോംപ്ലക്‌സിൽ ശ്രീനാരായണ ഗുരുദേവന്റെ പ്രതിമ സ്ഥാപിക്കാൻ സംസ്ഥാന സർക്കാരിന് കഴിയില്ലെങ്കിൽ അതിന് യോഗം തയ്യാറാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ശ്രീനാരായണ ഗുരു കൾച്ചറൽ കോംപ്ലക്‌സിൽ ഗുരുദേവന്റെ പ്രതിമ സ്ഥാപിക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നെങ്കിലും രണ്ട് വർഷമായി. അങ്ങിനെയെങ്കിൽ യോഗം പുതിയ പ്രതിമ സ്ഥാപിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
“ഗുരുദേവന്റെ ദൈവികത കുറച്ചുകാണാൻ ചിലർ ബോധപൂർവ്വം ശ്രമിക്കുന്നു. ഗുരുദേവനെ വിപ്ലവകാരിയെന്നും സാമൂഹ്യ പരിഷ്കർത്താവെന്നും വിളിക്കുമ്പോൾ അദ്ദേഹത്തിന്റെ ദൈവത്വം പരാമർശിക്കുന്നില്ല. ഗുരുദേവനാണ് പരബ്രഹ്മണൻ. താൻ ആരാണെന്ന് അദ്ദേഹം തന്റെ കൃതികളിലൂടെ പ്രസ്താവിച്ചിട്ടുണ്ട്. അതിനെക്കുറിച്ച് സംസാരിക്കാൻ ശ്രമിച്ചിട്ടില്ല. അല്ലെങ്കിൽ ഇത് പ്രചരിപ്പിക്കുക ഗുരുദേവന്റെ ദർശനങ്ങളും പാഠപുസ്തകങ്ങളിൽ നിന്നും അപ്രത്യക്ഷമാകുന്നു പിന്നാക്ക സമുദായങ്ങളുടെ അവകാശങ്ങൾക്കായി വാദിച്ച നേതാവായിരുന്നു ആശാൻ.” വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിൽ, ശ്രീനാരായണഗുരു റിട്ടയേഡ് ടീച്ചേഴ്‌സ് കൗൺസിൽ, കൊല്ലം എസ്എൻ കോളജ് പിടിഎ, സ്റ്റാഫ് അസോസിയേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന കുമാരൻ ആശാന്റെ ചരമവാർഷിക ശതാബ്ദി അനുസ്മരണവും മെറിറ്റ് അവാർഡ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊല്ലം എസ്എൻ കോളജിലെ ഡിഗ്രി, ബിരുദാനന്തര ബിരുദ പരീക്ഷകളിൽ റാങ്ക് നേടിയ വിദ്യാർഥികൾക്കുള്ള ക്യാഷ് അവാർഡും മെമൻ്റോയും അദ്ദേഹം വിതരണം ചെയ്തു.
മഹാകവി കുമാരൻ ആശാന്റെ സ്മരണാർത്ഥം പുറത്തിറക്കിയ എസ്എൻഡിപി യോഗത്തിന്റെ മുഖപത്രമായ യോഗനാദത്തിന്റെ പ്രത്യേക പതിപ്പും വെള്ളാപ്പള്ളി പ്രകാശനം ചെയ്തു.