ഒന്നും രണ്ടുമല്ല, 16 ന്യൂഇയർ!! സുനിത വില്യംസിന്റെ ആഘോഷം 16 തവണ; കാരണമിത്..

Published by
Janam Web Desk

2024-നോട് യാത്രപറഞ്ഞ് പുതുവർഷത്തെ വരവേൽക്കാനുള്ള തിരക്കിലാണ് ലോകം. ന്യൂസിലൻഡും ഓസ്ട്രേലിയയും ഉൾപ്പടെ നിരവധി രാജ്യങ്ങളിൽ പുതുവർഷം പിറവിയെടുത്തുകഴിഞ്ഞു. ഇതെല്ലാം ഭൂമിയിലെ വിശേഷങ്ങളാണെന്നിരിക്കെ അന്താരാഷ്‌ട്ര സ്പേസ് സ്റ്റേഷനിൽ (ISS) കഴിയുന്ന സുനിത വില്യംസിനും സംഘത്തിനും ന്യൂഇയർ എങ്ങനെയാകുമെന്ന് ചിന്തിച്ചിട്ടുണ്ടോ? ഭൂമിയിലുള്ളവർ ന്യൂഇയർ ആഘോഷിക്കുമ്പോൾ സ്പേസ് സ്റ്റേഷനിലുള്ളവർക്ക് പുതുവർഷാഘോഷമില്ലെന്ന് കരുതരുത്. സുനിതയും സംഘവും ആകാശത്തായതിനാൽ ’16 തവണ’ ന്യൂഇയർ ആഘോഷിക്കാൻ അവസരം ലഭിക്കുമെന്നതാണ് വസ്തുത.

16 പ്രാവശ്യം ന്യൂഇയർ?

അന്താരാഷ്‌ട്ര സ്പേസ് സ്റ്റേഷനിൽ സുനിത ഉൾപ്പടെ 72 പേരാണ് നിലവിലുള്ളത്. ഇവർ ഓരോതവണ ഭൂമിയെ ഭ്രമണം ചെയ്യുമ്പോഴും 16 സൂര്യോദയവും 16 സൂര്യാസ്തമനവും കാണുന്നു. അതുകൊണ്ടുതന്നെ 2025 ജനുവരി ഒന്നിലേക്ക് കാലചക്രം കറങ്ങിയെത്തുമ്പോൾ ഭൂമിയിൽ നിന്ന് 400 കിലോമീറ്റർ അകലെ നിന്നുകൊണ്ട് ഭൂഗോളത്തെ ചുറ്റുന്ന ബഹിരാകാശ സഞ്ചാരികൾക്ക് 16 തവണ ന്യൂഇയറും ലഭിക്കുന്നു.

ISS കമാൻഡർ സുനിത വില്യംസ് 2024 ജൂണിലായിരുന്നു അന്താരാഷ്‌ട്ര സ്പേസ് സ്റ്റേഷനിലെത്തിയത്. എട്ട് ദിവസത്തെ ദൗത്യത്തിനായി ബോയിം​ഗ് സ്റ്റാർലൈനർ സ്പേസ്ക്രാഫ്റ്റിൽ ഭൂമിയിൽ നിന്ന് പോയ സുനിതയും സഹപ്രവർത്തകനും ചില സാങ്കേതിക കാരണങ്ങളാൽ ISSൽ കുടുങ്ങിപ്പോവുകയായിരുന്നു. തകരാറുകൾ പരിഹരിച്ച് 2025 മാർച്ചിൽ സുനിത ഭൂമിയിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Share
Leave a Comment