എരുമേലി: ശബരിമല തീർത്ഥാടക സംഘം സഞ്ചരിച്ച ബസ് അപകടത്തിൽപെട്ട് ഒരു മരണം. എരുമേലി കണമല അട്ടിവളവിൽ ബസ് നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിയുകയായിരുന്നു. റോഡിന് താഴെയുണ്ടായിരുന്ന മരങ്ങളിലും തിട്ടയിലും തട്ടി ബസ് മറിയാതെ നിന്നതിനാൽ വലിയ അപകടം ഒഴിവായി.
ആന്ധ്ര സ്വദേശി രാജു (50 ) ആണ് മരിച്ചത്. പുലർച്ചെ നാലരയോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റ ഏഴുപേരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മോട്ടോർ വാഹന വകുപ്പിന്റെ സേഫ് സോൺ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
വളവ് നിറഞ്ഞ മേഖലയിലാണ് ബസ് നിയന്ത്രണം വിട്ടത്. പെട്ടന്ന് വളവിൽ തിരിക്കാൻ കഴിയാതിരുന്നതാണെന്നാണ് പ്രാഥമിക നിഗമനം. ബസിന്റെ മുൻഭാഗം മരത്തിലും മറ്റും ഇടിച്ച് ഗ്ലാസ് ഉൾപ്പെടെ തകർന്നിരുന്നു. ക്രെയിൻ ഉപയോഗിച്ച് ബസ് വലിച്ചുമാറ്റി അപകട സ്ഥലത്ത് നിന്നും നീക്കിയിട്ടുണ്ട്.