മുതിർന്ന നടനും റിഷി കപൂറിന്റെ ഇളയ സഹോദരനുമായ രാജീവ് കപൂറിനെക്കുറിച്ചുള്ള ഓർമകൾ വെളിപ്പെടുത്തി നടിയും രാഷ്‌ട്രീയ പ്രവർത്തകയുമായ ഖുശ്ബു സുന്ദർ. 2021-ലാണ് രാജീവ് കപൂർ ഹൃദയാഘാതത്തെ തുടർന്ന് മരിക്കുന്നത്. വിക്കി ലാല്വാനിക്ക് നൽകിയ അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തൽ. അമിത മദ്യപാനം അദ്ദേഹത്തിന്റെ ആരോഗ്യത്തെ ഗുരുതരമായി അലട്ടിയിരുന്നതായി നടി പറഞ്ഞു.
മദ്യപാനത്തിന് അടിമയായ രാജീവിന് എന്തെങ്കിലും സംഭവിക്കുമെന്ന് എല്ലാവർക്കും അറിയാമായിരുന്നു. നടനെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായിരുന്നു. മുട്ടിന് പ്രശ്നങ്ങളുണ്ടായിരുന്ന രാജീവ് നിരവധി ശസ്ത്രക്രിയകൾക്ക് വഴങ്ങിയെങ്കിലും ബുദ്ധിമുട്ടുകൾക്ക് മാറ്റമുണ്ടായില്ല. അദ്ദേഹത്തിന്(ചിപ്പു) വയ്യെന്നുള്ള കാര്യം നമുക്ക് അറിയാമായിരുന്നു.
ചിപ്പു മരിക്കുമ്പോൾ ഞാൻ മുംബൈയിലുണ്ടായിരുന്നു. ബോണി കപൂർ ആണ് എന്നെ വിയോഗ വാർത്ത അറിയിച്ചത്. അതാെരു വലിയ ഷോക്കായിരുന്നു. ചിപ്പു മരിക്കുന്നതിന് ഒരു ദിവസം മുൻപ് എന്നോട് സംസാരിച്ചിരുന്നു.പനിയുണ്ടായിരുന്നു. എന്നാൽ അസുഖത്തെ നിസാരമായി കണ്ട രാജീവ് ഉടനെ കാണാമെന്നും വാഗ്ദാനം നൽകിയിരുന്നു—-ഖുശ്ബു പറഞ്ഞു.
View this post on Instagram
“>