പുതുവർഷാഘോഷങ്ങളുടെ ചിത്രങ്ങൾ പങ്കുവച്ച് തെന്നിന്ത്യൻ നടി അനസൂയ ഭരദ്വാജ്. പുത്തൻ വർഷത്തിൽ പുതിയ തീരുമാനങ്ങളെന്ന് പറഞ്ഞാണ് ഗ്ലാമർ ചിത്രങ്ങൾക്കൊപ്പം താരത്തിന്റെ പോസ്റ്റ്. കുടുംബത്തിനൊപ്പമാണ് താരത്തിന്റെ അവധിയാഘോഷം. വീഡിയോയും നടി പങ്കുവച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ ഭീഷ്മ പർവത്തിലൂടെ മലയാളത്തിൽ അനസൂയ അരങ്ങേറ്റം നടത്തിയിരുന്നു.
മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ നായികയായ ആലീസിനെയാണ് അവതരിപ്പിച്ചത്. അല്ലു അർജുനിന്റെ പുഷ്പയിലും രാം ചരണിന്റെ രംഗസ്ഥലം, ക്ഷണം എന്ന ചിത്രങ്ങളിലും നിർണായക കഥാപാത്രമായി അവരെത്തിയിരുന്നു. സാക്ഷി ടിവിയിൽ വാർത്താ അവതാരകയായി കരിയർ തുടങ്ങിയ അനസൂയ മോഡലിംഗിലും പ്രതിഭ തെളിയിച്ചിട്ടുണ്ട്.
2003ൽ പുറത്തിറങ്ങിയ നാഗ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് 39-കാരി അഭിനയ അരങ്ങേറ്റം നടത്തിയത്. അവതാരകയായിരുന്ന സമയത്ത് നിരവധി സിനിമ ഓഫറുകൾ നിരാകരിച്ചിരുന്നു അനസൂയ. കോമഡി ഷോയിൽ അവതാരകയായി എത്തിയതോടെയാണ് കരിയറിൽ വഴിത്തിരിവുണ്ടായത്. നിരവധി അവാർഡ് നിശകളിലും അനസൂയ അവതാരകയായി. നടിയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം പുഷ്പ 2 ദി റൂൾ ആണ്. ഫ്ലാഷ് ബാക്ക്, വൂൾഫ് എന്നീ ചിത്രങ്ങളാണ് ഇനി പുറത്തിറങ്ങാനുള്ളത്.
A post shared by Anasuya Bharadwaj (@itsme_anasuya)
“>
A post shared by Anasuya Bharadwaj (@itsme_anasuya)
“>
Leave a Comment