ബേൺ: പുതുവർഷ ദിനത്തിൽ ബുർഖ നിരോധനം നടപ്പാക്കി സ്വിറ്റ്സർലൻഡ്. മുസ്ലീം സംഘടനകളുടെ ശക്തമായ എതിർപ്പിനെ അവഗണിച്ച് കൊണ്ടാണ് നടപടിയുമായി സർക്കാർ മുന്നോട്ട് പോയത് .നിയമം ലംഘിക്കുന്നവർക്ക് 1,000 സ്വിസ് ഫ്രാങ്ക് അല്ലെങ്കിൽ 1,100 ഡോളറാണ് പിഴ. ദേശീയ സുരക്ഷ മുതൽ സാമൂഹിക ഐക്യം വരെയുള്ള വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നിരോധനം.
2021 മാർച്ച് 7-ന് ബുർഖ നിരോധനം സംബന്ധിച്ച ഹിതപരിശോധന സ്വിറ്റ്സർലൻഡ് നടത്തിയിരുന്നു.രാജ്യത്തെ മുസ്ലിം സംഘടനകളിൽ നിന്ന് ശക്തമായ എതിർപ്പ് നേരിട്ടെങ്കിലും 51 ശതമാനം വോട്ടർമാർ നിരോധനത്തെ പിന്തുണച്ചു. . തുടർന്ന് 2022-ൽ നാഷണൽ കൗൺസിൽ ഓഫ് സ്വിറ്റ്സർലൻഡ് നിയമത്തിന് അംഗീകാരം നൽകി. എന്നാൽ വിമാനങ്ങൾ, നയതന്ത്ര മേഖലകൾ, ആരാധനാലയങ്ങൾ, ആരോഗ്യ പ്രശ്നങ്ങൾ, കാലാവസ്ഥാ വ്യതിയാനം, പരമ്പരാഗത ആചാരങ്ങൾ, കല ആവിഷ്കാരങ്ങൾ എന്നിവയ്‌ക്ക് നിരോധനം ബാധകമല്ല.
മുഖാവരണങ്ങൾ നിരോധിക്കാനായി ആദ്യമായി ആവശ്യം മുന്നോട്ടുവെച്ചത് സ്വസ് വലതുപക്ഷ പാർട്ടിയായ എസ്.വി.പിയാണ്. തീവ്രവാദം നിർത്തു എന്ന കാംപെയിനാണ് പാർട്ടി മുന്നോട്ടുവെച്ചത്. നേരത്തേ തുനീഷ്യ, ആസ്ട്രിയ, ഡെൻമാർക്, ഫ്രാൻസ്, ബെൽജിയം, അടക്കം 16 രാജ്യങ്ങൾ ബുർഖ നിരോധനം നടപ്പാക്കിയിട്ടുണ്ട്.















