സൂറത്ത്: 16 കാരിയെ ക്രൂരമായി പീഡിപ്പിച്ച പ്രതിക്ക് മരണം വരെ തടവുശിക്ഷ വിധിച്ച് കോടതി. ഗുജറാത്ത് സുറത്ത് സ്വദേശി മുഹമ്മദ് സാദിക്ക് ഖത്രിക്കാണ് അവസാന ശ്വാസം വരെ തടവുശിക്ഷ വിധിച്ചത്. കൂട്ടുപ്രതികൾക്കും കോടതി ശിക്ഷ വിധിച്ചു.
അഞ്ച് മണിക്കൂറിനുള്ളില്‍ മൂന്നുതവണയാണ് പ്രതി പെൺകുട്ടിയെ ലൈം ഗികമായി പീഡിപ്പിച്ചത്. ഉത്തേജന ഗുളികളും പൊലീസ് പ്രതിയിൽ നിന്നും കണ്ടെത്തിയിരുന്നു. പ്രതി ലൈംഗിക വൈകൃതത്തിന് അടിമയാണെന്ന നിരീക്ഷണത്തോടെയാണ് കോടതി അപൂര്‍വ വിധി പ്രഖ്യാപനം നടത്തിയത്.
2021 ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം. സോഷ്യല്‍ മീഡിയ സുഹൃത്തിനെ കാണാൻ വീടുവിട്ട് ഇറങ്ങിയ പെണ്‍കുട്ടിയെ ട്രെയിന്‍ യാത്രക്കിടെയാണ് മുഹമ്മദ് സാദിക്ക് പരിചയപ്പെടുന്നത്. ഉമര്‍ഗം സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ മറ്റൊരു ട്രെയിനില്‍ കയറ്റി വിടാമെന്ന് പറഞ്ഞ് ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. തളര്‍ന്നുവീണ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് പ്രതി കടന്നുകളഞ്ഞു. ബോധം വന്ന ശേഷം പെണ്‍കുട്ടി അമ്മാവനെ വിവരം അറിയിക്കുകയായിരുന്നു.