പത്തനം തിട്ട : ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഹിന്ദു സമ്മേളനമായ അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിൽ ആർ എസ് എസ് സർ സംഘചാലക് ഡോ: മോഹൻ ഭഗവത് പങ്കെടുക്കും. 2025 ഫെബ്രുവരി അഞ്ച് വെള്ളിയാഴ്ച്ച വൈകിട്ട് നാലുമണിക്ക് നടക്കുന്ന ഹിന്ദു ഏകതാ സമ്മേളനത്തിലാണ് മോഹൻ ഭഗവത് പങ്കെടുക്കുക
അയിരൂർ ചെറുകോൽപ്പുഴ ഹിന്ദു മഹാമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന നൂറ്റിപതിമൂന്നാമത് ഹിന്ദുമത പരിഷത്ത് സമ്മേളനം ശ്രീ വിദ്യാധിരാജ നഗറിലാണ് നടക്കുന്നത്.
പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരിക്കടുത്തുള്ള ചെറുകോൽപ്പുഴയിൽ പമ്പാ നദീതീരത്തു് 1912-മുതൽ എല്ലാ വർഷവും ഫെബ്രുവരിയിൽ നടന്നുവരുന്ന ഹിന്ദുമത കൺവെൻഷനാണ് അയിരൂർ – ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് . ചട്ടമ്പി സ്വാമിയുടെ അനുയായിയായ സ്വാമി തീർത്ഥപാദ പരമഹംസയാണ് ഈ കൺവെൻഷന് തുടക്കം കുറിച്ചത്. പത്തനംതിട്ട ജില്ലയിലെ അയിരൂർ ചെറുകോൽപുഴ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സാംസ്കാരിക ആത്മീയ സംഘടനയായ ഹിന്ദുമത മഹാമണ്ഡലം എന്ന പ്രശസ്തമായ ആത്മീയ സാംസ്കാരിക സംഘടനയാണ് പരിഷത്ത് സംഘടിപ്പിക്കുന്നത്. ഇക്കൊല്ലത്തെ അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി 2 മുതൽ ഫെബ്രുവരി 9 വരെയാണ് നടക്കുക.