ന്യൂഡൽഹി: ഉത്തർപ്രദേശിലെ കാസ്ഗഞ്ച് ജില്ലയിൽ 2018ൽ എബിവിപി പ്രവർത്തകൻ 22കാരനായ ചന്ദൻ ഗുപ്തയെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരെന്നു കണ്ടെത്തിയ 28 മുസ്ളീം തീവ്രവാദികൾക്ക് എൻഐഎ പ്രത്യേക കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.
2018 ജനുവരി 26ന് കാസ്ഗഞ്ചിൽ തിരംഗ യാത്രയ്‌ക്ക് നേരെ മത തീവ്രവാദികൾ നടത്തിയ ആക്രമണത്തിലാണ് ചന്ദൻ ഗുപ്ത കൊല്ലപ്പെട്ടത്.
കാസ്ഗഞ്ച് പട്ടണത്തിൽ പ്രവേശിച്ച ഘോഷയാത്ര ബൈരിയ ഏരിയയിലെ ഗവൺമെൻ്റ് കോളേജിന്റെ ഗേറ്റിലൂടെ കടന്നുപോയി. ആ സമയത്ത് സലീം, വസീം, നസീം, തുടങ്ങിയവർ ഘോഷയാത്ര തടഞ്ഞു. റാലിയിൽ പങ്കെടുത്തവരെ കല്ലെറിഞ്ഞ ഇവർ കനത്ത അക്രമം അഴിച്ചു വിട്ടു. athinide ആയുധ ധാരിയായിരുന്ന സലിം ചന്ദൻ ഗുപ്തയെ വെടി വെച്ച് കൊലപ്പെടുത്തി.
അന്വേഷണം നടത്തിയ പോലീസ് 23 പേരെ അറസ്റ്റ് ചെയ്തു. 2019ൽ ഏഴു പേർക്കെതിരെ കൂടി കേസെടുത്തു. കേസ് ലഖ്‌നൗവിലെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പ്രത്യേക കോടതിയിലേക്ക് മാറ്റി.
വിചാരണ പൂർത്തിയാക്കി ഇന്നലെയാണ് വിധി പറഞ്ഞത്. സലിം ഉൾപ്പെടെ 28 പേർക്ക് ജീവപര്യന്തം തടവും 80,000 രൂപ വീതം പിഴയും വിധിച്ചു. വിധിയെ ചന്ദൻ ഗുപ്തയുടെ കുടുംബം സ്വാഗതം ചെയ്തു.