ചെന്നൈ: അണ്ണാ യൂണിവേഴ്സിറ്റിക്ക് ബോംബ് ഭീഷണി. ഇ മെയിൽ വഴിയായിരുന്നു ഭീഷണി.
ഇ-മെയിൽ ലഭിച്ചകാര്യം യൂണിവേഴ്സിറ്റി അധികൃതർ പോലീസിനെ അറിയിച്ചു. വിവരമറിഞ്ഞെത്തിയ പോലീസ് സ്‌നിഫർ ഡോഗിന്റെ സഹായത്തോടെ സർവകലാശാലയിൽ തിരച്ചിൽ നടത്തി.
റെയ്ഡിനൊടുവിൽ ബോംബ് ഭീഷണി വ്യാജമാണെന്ന് വ്യക്തമായി. സംഭവത്തിൽ കോട്ടൂർപുരം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.