തെന്നിന്ത്യൻ സിനിമകളിലൂടെ പ്രശസ്തയായ നടി സാക്ഷി അഗർവാൾ വിവാഹിതയായി. ബാല്യകാല സുഹൃത്തായ നവ്നീതിനെയാണ് നടി ഹൈന്ദവ ആചാര പ്രകാരം വിവാഹം ചെയ്തത്. ഗോവയിൽ നടന്ന സ്വകാര്യ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. നൈനിറ്റാളിൽ ജനിച്ച സാക്ഷി പഠിച്ചതും വളർന്നതുമൊക്കെ ചെന്നൈയിലായിരുന്നു.
എംബിഎയ്‌ക്ക് ശേഷം മാർക്കറ്റിംഗ് കൺസൾട്ടൻ്റായി കരിയർ തുടങ്ങിയ സാക്ഷി അറ്റ്ലി ആദ്യമായി സംവിധാനം ചെയ്ത രാജ റാണിയിലൂടെയാണ് അഭിനയ അരങ്ങേറ്റം നടത്തിയത്. തുടർന്ന് രജനികാന്ത് നായകനായ കാല, അജിത്തിന്റെ വിശ്വാസം, സുന്ദർ സിയുടെ അരൺമനൈ 3 എന്നിവയിലും അഭിനയിച്ചു. ഒരായിരും കിനാക്കളാൽ എന്ന മലയാളം ചിത്രത്തിലും അഭിനയിച്ചു.
ബിഗ്ബോസ് 3 തമിഴിലും മത്സരാർത്ഥിയായിരുന്നു. ബാല്യകാല സുഹൃത്തിൽ നിന്ന് ജീവിത പങ്കാളിയിലേക്ക്.”ജീവിതാവസാനം വരെയുള്ള പ്രണയം. സന്തോഷത്തിന്റെ സ്നേഹത്തിന്റെ ദിനങ്ങൾ”—- സാക്ഷി കുറിച്ചു. നാൻ കടവുളൈ ഇല്ലേ, ബഗീര, അധർമ കഥൈകൾ എന്നിവയാണ് നടിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രങ്ങൾ.
From childhood friends to soulmates 💍✨ Under the Goan skies, Navneet and I said ‘forever’ amidst love and waves 🌴❤️ 🥂 Here’s to a lifetime of love, laughter, and endless memories. 💍✨#NakshBegins #SakshiWedsNavneet #ChildhoodToForever pic.twitter.com/XuSKHjZb2f
— Sakshi Agarwal (@ssakshiagarwal) January 3, 2025