വിജയ് സേതുപതിയുടെ കരിയറിലെ ആദ്യ സോളോ ചിത്രമാണ് നൂറ് കോടിയിലേറെ കളക്ഷൻ നേടിയ മഹാരാജ. സേതുപതിയുടെ മികച്ച പ്രകടനം നിരൂപകരെയും ആരാധകരെയും ഒരിക്കൽക്കൂടി ഞെട്ടിച്ചിരുന്നു. ഇന്ത്യയിലെ മികച്ച പ്രകടനത്തിന് ശേഷം ചിത്രം ചൈനയിലും റിലീസിന് എത്തിയിരുന്നു.
ഇവിടെയും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇത് വെളിവാക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പുറത്തുവന്നു. തിയേറ്ററിൽ ചിത്രം കണ്ട് പൊട്ടിക്കരയുന്ന പ്രേക്ഷകരുടെ വീഡിയോയാണ് വൈറലായത്. അച്ഛൻ മകൾ ബന്ധത്തിന്റെ ആഴം ആരാധകരെ വല്ലാതെ സ്പർശിച്ചുവെന്നാണ് റിപ്പോർട്ടുകൾ.
അഞ്ചുവർഷത്തിനിടെ ചൈനയിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമാണ് മഹാരാജ. ബോക്സോഫീസിൽ 100 കോടിയോളം രൂപ ഇതുവരെ ചൈനയിൽ നിന്ന് മാത്രം ചിത്രം സ്വന്തമാക്കിയിട്ടുണ്ട്. സേതുപതിയുടെ മഹാരാജയെ കൂടാതെ, ഖാന്റെ ദംഗൽ, സീക്രട്ട് സൂപ്പർസ്റ്റാർ, ആയുഷ്മാൻ ഖുറാനയുടെ അന്ധാദുൻ, റാണി മുഖർജിയുടെ ഹിച്കി തുടങ്ങിയ മറ്റ് ഇന്ത്യൻ ചിത്രങ്ങളും ചൈനയിൽ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.
Somehow Father-daughter Indian movies do really well in China. Dangal, Singing Superstar and now Maharaja. pic.twitter.com/CeSlNPDknk
— Gabbar (@GabbbarSingh) January 4, 2025
നിതിലൻ സാമിനാഥൻ സംവിധാനം നിർവഹിച്ച ചിത്രത്തിൽ അനുരാഗ് കശ്യപ്, മംമ്ത മോഹൻദാസ്, നട്ടി സുബ്രഹ്മണ്യം, അഭിരാമി ഗോപികുമാർ, ദിവ്യഭാരതി, സിംഗംപുലി, അരുൾദോസ്, മുനിഷ്കാന്ത്, സച്ചന നമിദാസ്, മണികണ്ഠൻ, ഭാരതിരാജ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.
Maharaja has become the highest-grossing Indian film in China since 2018, reaching Rs 91.55 crore. Well done👍👍 pic.twitter.com/sq9SUY8D5F
— Yu Jing (@ChinaSpox_India) January 5, 2025















