ബെംഗളൂരു : ഇന്ത്യയിൽ എച്ച്എംപിവി വൈറസിന്റെ ആദ്യ കേസ് ബംഗളുരുവിൽ റിപ്പോർട്ട് ചെയ്തു. എട്ട് മാസം പ്രായമുള്ള കുഞ്ഞിന് ബാംഗ്ലൂരിൽ നടത്തിയ പരിശോധനയിൽ പോസിറ്റീവ്. ഭയം വേണ്ടെന്ന് കർണാടക സർക്കാർ അറിയിച്ചു.
ചൈനയിൽ ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ് (എച്ച്എംപിവി) പടരുമെന്ന ആശങ്കകൾക്കിടെ സംസ്ഥാനത്ത് രോഗം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യവകുപ്പ് ഇന്നലെ പറഞ്ഞിരുന്നു. ഒരു പ്രതിരോധ നടപടിയെന്ന നിലയിൽ, ജനത്തിരക്കേറിയ പ്രദേശങ്ങൾ ഒഴിവാക്കാനും ശരിയായ ശ്വസന ശുചിത്വം പരിശീലിക്കാനും സോപ്പ്, വെള്ളം അല്ലെങ്കിൽ ആൽക്കഹോൾ അടിസ്ഥാനമാക്കിയുള്ള സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കാനും ആരോഗ്യ വകുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. പനിയോ ചുമയോ തുമ്മലോ ഉള്ളവർ വീട്ടിൽ തന്നെ തുടരാൻ നിർദ്ദേശിച്ചിരുന്നു. മതിയായ ജലാംശവും പോഷകസമൃദ്ധമായ ഭക്ഷണവും കഴിക്കണമെന്നും നിർദേശങ്ങളിൽ ഉണ്ട്.
നിലവിൽ, രോഗം ബാധിച്ച കുട്ടിക്കും കുടുംബത്തിനും യാത്ര ചെയ്തതായി രേഖകളിൽ . ഇതിന്റെ പശ്ചാത്തലത്തിലും ആരോഗ്യവകുപ്പ് അന്വേഷണം നടത്തുന്നുണ്ട്. ആരും ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതർ പറഞ്ഞു.















