പ്രതിരോധ വകുപ്പിന് കീഴിൽ ജോലി നേടാൻ പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് സുവർണാവസരം. ഡയറക്ടർ ജനറൽ ആംഡ് ഫോഴ്‌സ് മെഡിക്കൽ സർവീസസിൽ (DGAFMS Group C Recruitment) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. ഫെബ്രുവരി ആറാണ് അവസാന തീയതി.
അക്കൗണ്ടൻ്റ്, സ്റ്റെനോഗ്രാഫർ ഗ്രേഡ് II, ലോവർ ഡിവിഷൻ ക്ലർക്ക്, സ്റ്റോർ കീപ്പർ, ഫോട്ടോഗ്രാഫർ, ഫയർമാൻ, കുക്ക്, ലാബ് അറ്റൻഡൻ്റ്, മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ്, ട്രേഡ്‌സ്മാൻ മേറ്റ്, വാഷർമാൻ, കാർപെൻ്റർ ആൻഡ് ജോയിനർ, ടിൻ സ്മിത്ത് തസ്തികളിലേക്കാണ് നിയമനം നടത്തുന്നത്. 113 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
18-നും 27-നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷ ഫീസില്ല. എഴുത്തു പരീക്ഷ, ടൈപ്പിംഗ് ടെസ്റ്റ്, ട്രേഡ് ടെസ്റ്റ്, ഷോർട്ട് ഹാൻഡ് ടെസ്റ്റ് എന്നിവയ്‌ക്ക് ശേഷമാകും തെരഞ്ഞെടുപ്പ്. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റായ mod.gov.in സന്ദർശിക്കുക.